ഉമ്മന്‍ചാണ്ടിയുടെ പേര് പറയാത്തതില്‍ ലജ്ജിക്കുന്നു; ഫേസ്ബുക്കിൽ തരൂരിൻ്റെ കുമ്പസാരം

വിഴിഞ്ഞം തുറമുഖ രാജ്യത്തിന് ചടങ്ങില്‍ ഉമ്മന്‍ചാണ്ടിയുടെ പേര് പരാമര്‍ശിക്കാത്തതില്‍ പ്രധാനമന്ത്രി, മുഖ്യമന്ത്രി, തുറമുഖ മന്ത്രി എന്നിവർക്കെതിരെ വിമര്‍ശനവുമായി ശശി തരൂര്‍ എംപി. ഫേസ്ബുക്ക് വഴിയാണ് തരൂരിൻ്റെ പ്രതികരണം. ഔദ്യോഗിക പ്രഭാഷകരില്‍ ആരും ഉമ്മന്‍ചാണ്ടിയുടെ പേര് പറയാത്തതില്‍ ലജ്ജിക്കുന്നുവെന്ന് ശശി തരൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഉമ്മന്‍ചാണ്ടിയുടെ സംഭാവനകളെക്കുറിച്ച് താന്‍ സംസാരിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്നും എന്നാല്‍ തനിക്ക് സംസാരിക്കാന്‍ അവസരം ലഭിച്ചില്ലെന്നും ഫേസ്ബുക്കിലൂടെ ഡോ. ശശി തരൂര്‍ എംപി വ്യക്തമാക്കി.

വിഴിഞ്ഞത്ത് തുറമുഖനിര്‍മാണം 1000 ദിവസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാന്‍ സര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്നും ഇതൊരു ചരിത്ര ദിവസമാണെന്നും സൂചിപ്പിച്ച് 2015ല്‍ ഉമ്മന്‍ ചാണ്ടി പങ്കുവച്ച ഒരു പോസ്റ്റ് കൂടി ഉള്‍പ്പെടുത്തിയാണ് ശശി തരൂരിന്റെ സോഷ്യൽ മീഡിയ പോസ്റ്റ്. ഉമ്മന്‍ ചാണ്ടിയെക്കുറിച്ച് സംസാരിക്കാത്തതിലും പ്രധാനമന്ത്രി ഉന്നയിച്ച വിമര്‍ശനത്തിലും രാജീവ് ചന്ദ്രശേഖറിനെ വേദിയിലിരുത്തിയതിനും ഉള്‍പ്പെടെ കോണ്‍ഗ്രസ് നേതാക്കള്‍ ഇന്നലെത്തന്നെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. എന്നാല്‍ ഇന്നലെ മാധ്യമങ്ങളിലൂടെ ശശി തരൂര്‍ വിമര്‍ശനം ഉന്നയിച്ചിരുന്നില്ല. പിന്നീട് അര്‍ദ്ധരാത്രിയോടെ ഫേസ്ബുക്കില്‍ പോസ്റ്റിടുകയായിരുന്നു.
ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണരൂപം

വിഴിഞ്ഞം തുറമുഖത്തിന്റെ ഔദ്യോഗിക കമ്മീഷന്‍ ചെയ്ത ഈ ദിവസത്തില്‍ ഈ പദ്ധതിക്ക് നേതൃത്വം നല്‍കിയ, യഥാര്‍ത്ഥ കമ്മീഷനിംഗ് കരാറില്‍ ഒപ്പുവെച്ച്, ഇന്ന് നമ്മള്‍ ആഘോഷിച്ച പ്രവൃത്തികള്‍ക്ക് തുടക്കമിട്ട, അന്തരിച്ച കേരള മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ ചാണ്ടിയുടെ ശ്രദ്ധേയമായ സംഭാവനകളെ അനുസ്മരിക്കാന്‍ ഈ അവസരം വിനിയോഗിക്കുന്നു.

ഔദ്യോഗിക പ്രഭാഷകരില്‍ ആരും അദ്ദേഹത്തിന്റെ പേര് പോലും പരാമര്‍ശിക്കാത്തതില്‍ ലജ്ജിക്കുന്നു – അദ്ദേഹത്തിന്റെ സംഭവനകളെക്കുറിച്ച് സംസാരിക്കാന്‍ ഉദ്ദേശിച്ചിരുന്ന എനിക്കാണെങ്കില്‍ സംസാരിക്കാന്‍ അവസരം ലഭിച്ചതുമില്ല.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *