ആരാണ് ഭരിക്കുന്നതെന്ന് മനസിലാക്കി കളിക്കണം; ഷൈന്‍ ടോം ചാക്കോക്ക് ഡിവിവൈഎഫഐക്ക് പറയാനുള്ളത്

ലഹരി വിവാദത്തില്‍ പെട്ട നടന്‍ ഷൈന്‍ ടോം ചാക്കോക്കെതിരെ രൂക്ഷ പ്രതികരണവുമായി ഡിവൈഎഫ്‌ഐ നേതാവ് എ എ റഹീം. സമൂഹ മാധ്യമമായ ഫേസ്ബുക്കില്‍ കൂടെയാണ് എ എ റഹീം പ്രതിഷേധിച്ചത്. ‘  ഷൈന്‍ ടോം ചാക്കോ കേരളം ആരാണ് ഭരിക്കുന്നതെന്ന് മനസിലാക്കി കളിക്കുന്നതാണ് നല്ലതെന്ന് എ എ റഹീം പറഞ്ഞു. സിനിമയുടെയും മറ്റ് ഏതെങ്കിലും തരത്തിലുള്ള സെലിബ്രറ്റി സ്റ്റാറ്റസിന്റെ മറവില്‍ നിന്നുകൊണ്ട് എന്ത് ക്രിമിനല്‍ പ്രവര്‍ത്തനവും നിയമ വിരുദ്ധ പ്രവര്‍ത്തനവും നടത്താമെന്ന കാലം കഴിഞ്ഞു. ഷൈന്‍ ടോം ചാക്കോയ്ക്ക് നേരം വെളുക്കാത്തത് കൊണ്ടോ അതോ അദ്ദേഹം ഇപ്പോഴും മയക്കത്തിലായത് കൊണ്ടോ അറിയാത്തതാണോ എന്നും റഹീം ചോദിച്ചു.
മയക്കുമരുന്നിന് അടിമകളായ നടീ നടന്മാരെ ഒഴിവാക്കാന്‍ എന്തുകൊണ്ടാണ് ചലച്ചിത്രരംഗത്തെ പ്രമുഖര്‍ തയ്യാറാകാത്തത് എന്നും എ എ റഹീം ചോദിച്ചു. മലയാളത്തിലെ മറ്റൊരു നടന്‍ പുലര്‍ച്ചെ കഞ്ചാവ് ചോദിച്ചു എന്ന് ഒരു നിര്‍മ്മാതാവ് പറഞ്ഞു. എന്തിനാണ് ഇത്രയും നാള്‍ നിശബ്ദത പാലിക്കുന്നത്. ഇതെല്ലം സമൂഹത്തെ ബാധിക്കുന്ന ദുഷ്പ്രവണതയാണ്. മയക്ക് മരുന്ന് അടിമകളെ ഒറ്റപ്പെടുത്തണം. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *