ഷൈന്‍ ടോം ചാക്കോയ്ക്ക് അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫീസില്‍ ഹാജരാകാന്‍ നോട്ടീസ് നല്കിയ സംഭവത്തില്‍ പ്രതികരണവുമായി പിതാവ് പി.സി. ചാക്കോ. ഷൈന്‍ ടോം ചാക്കോ നാളെ മൂന്നുമണിയോടെ പൊലീസ് സ്റ്റേഷനില്‍ എത്തുമെന്നായിരുന്നു ചാക്കോയുടെ പ്രതികരണം. മറ്റൊരു സമയമാണ് പൊലീസ് പറഞ്ഞതെങ്കിലും ഓടി എത്താനുള്ള സൗകര്യം കണക്കാക്കി മൂന്നു മണിയെന്ന് പറഞ്ഞിട്ടുണ്ടെന്നും ചാക്കോ പരിഹാസരൂപേണ പറഞ്ഞു.
ഷൈന്‍ എവിടെ ഉണ്ടെന്ന് അറിയില്ലെന്നും നിലവില്‍ കേസെടുക്കേണ്ട സാഹചര്യമായിട്ടില്ലെന്നും പിതാവ് ചാക്കോ പറയുന്നു. വേദാന്ദ ഹോട്ടലില്‍ നിന്ന് ഇറങ്ങി ഓടിയതില്‍ വ്യക്തതതേടാന്‍ എന്നാണ് പൊലീസ് നോട്ടീസിലുള്ളത്. ഹാജരാകുന്നത് സംബന്ധിച്ച് ഷൈന്‍ നിയമോപദേശം തേടിയെന്ന വാര്‍ത്ത ചാക്കോ തള്ളി. രാമന് പിള്ളയാണ് അഭിഭാഷകന്, നിലവില്‍ നിയമോപദേശം തേടിയിട്ടില്ല. 10 വര്‍ഷമായി കേസ് നടത്തുകയാണെന്ന് പറഞ്ഞ ചാക്കോ, ഓലപ്പാമ്പ് കാട്ടി പേടിപ്പിക്കേണ്ടതില്ലെന്നും കൂട്ടിച്ചേര്‍ത്തു.
അതേസമയം ലഹരി പരിശോധനയ്ക്കിടെ ഓടിരക്ഷപ്പെട്ടതിന്റെ കാരണം ഷൈന്‍ തന്നെ നേരിട്ടെത്തി വിശദീകരിക്കണമെന്ന നിലപാടിലാണ് പൊലീസ്. നാളെ രാവിലെ പത്തു മണിക്ക് നോര്‍ത്ത് സ്റ്റേഷനില്‍ നേരിട്ടെത്തി കാരണം ബോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു. ഇതിനിടെ നടി വിന്‍സിയുടെ പരാതിയില്‍ സൂത്രവാക്യം സിനിമയുടെ ആഭ്യന്തര പരാതി പരിഹാര സമിതിക്ക് മുമ്പില്‍ ഷൈന്‍ തിങ്കളാഴ്ച ഹാജരാവുമെന്നും പിതാവ് വ്യക്തമാക്കി.
അഭിനേതാക്കളുടെ സംഘടനയായ AMMAയുടെ ഇന്റേണല്‍ കമ്മിറ്റിക്ക് മുന്നില്‍ വിശദീകരണം നല്കാന് ഷൈന്‍ നേരിട്ടെത്തുമെന്ന് പിതാവ് സി പി ചാക്കോ അറിയിച്ചു. എന്നാല്‍ കുടുംബത്തിന് ഇതേവരെ ഷൈനുമായി ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ലെന്നും ചാക്കോ പറഞ്ഞു. വിന്‍സിയുടെ പരാതി സര്‍ക്കാര്‍ അന്വേഷിക്കുമെന്ന് മന്ത്രി സജി ചെറിയാനും സിനിമാ സെറ്റുകളില്‍ ലഹരി പരിശോധന കര്‍ശനമാക്കുമെന്ന് മന്ത്രി എം ബി രാജേഷും പറഞ്ഞു.
സിനിമാ സംഘടനകളും ഷൈന്‍ ടോം ചാക്കോയ്ക്കെതിരെ കടുത്ത നടപടിക്ക് ഒരുങ്ങുകയാണ്. താല്‍ക്കാലിക വിലക്കേര്‍പ്പെടുത്താനാണ് ഫിലിം ചേംബറിന്റെ ആലോചന. തിങ്കളാഴ്ച ചേരുന്ന ഫിലിം ചേംബര്‍ യോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടായേക്കും. താത്കാലികമായി സിനിമയില്‍ നിന്ന് മാറ്റി നിര്‍ത്തുക, നന്നാവാന്‍ ഒരു അവസരം കൂടി നല്‍കുക എന്നാണ് നിലവിലെ തീരുമാനം. താരസംഘടന അമ്മയില്‍ നിന്ന് ഷൈനെ സസ്പെന്‍ഡ് ചെയ്തേക്കും.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
Also Read
അയ്യപ്പ സംഗമം മതമൈത്രിയുടെയും, സാഹോദര്യത്തിന്റെയും ഉദാത്ത മാതൃക ; തിരുവിതാംകൂർ ദേവസ്വം ബോർഡ്
അയ്യപ്പ സംഗമം മതമൈത്രിയുടെയും, സാഹോദര്യത്തിന്റെയും ഉദാത്ത മാതൃക ; തിരുവിതാംകൂർ ദേവസ്വം ബോർഡ്



വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.