മുർഷിദാബാദ് കലാപത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; ബിഎസ്എഫിൽ സംഘപരിവാർ- ബിജെപി നുഴഞ്ഞു കയറി

വഖഫ് ഭോദഗതി നിയമത്തിനെതിരെ പശ്ചിമ ബംഗാളിൽ അരങ്ങേറിയ മുർഷിദാബാദ് കലാപത്തിൽ ഗുരുതര മനുഷ്യാവകാശ ലംഘനങ്ങൾ ഉണ്ടായെന്ന് അന്വേഷണ റിപ്പോർട്ട്. കഴിഞ്ഞ ഏപ്രിലിലാണ് സംഭവം നടക്കുന്നത്. സംഷേർഗഞ്ചിലെ പൊലീസിൻ്റെ നിഷ്ക്രിയത്വവും വർഗീയ പക്ഷപാതപരവുമായ നടപടിയാണ് മനുഷ്യാവകാശ ലംഘനങ്ങൾക്ക് കാരണമായതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്‌സും ബന്ദ മുക്തി കമ്മിറ്റിയും നടത്തിയ സംയുക്ത അന്വേഷണത്തിന്‍റെ റിപ്പോർട്ടിലാണ് ഗുരുതര കണ്ടെത്തലുകൾ ഉള്ളത്.

അക്രമം തടയുന്നതിലുള്ള ബിഎസ്എഫിൻ്റെ പങ്കിനെ കുറിച്ചും റിപ്പോർട്ടിൽ ചോദ്യം ഉയരുന്നുണ്ട്. അക്രമങ്ങളിൽ ഇരയായ ഇജാസ് അഹമ്മദിനെ ബിഎസ്‌എഫ് വെടിവച്ചു കൊലപ്പെടുത്തി. ബ‌ിഎസ്‌എഫ് വെടിവെപ്പിൽ കുറഞ്ഞത് 13 മുസ്ലിങ്ങൾക്ക് ഗുരുതര പരിക്കേറ്റിരുന്നു. ബി‌എസ്‌എഫ് സേനാംഗങ്ങൾ ചെരിപ്പ് ധരിച്ചിരുന്നു. ഇത് മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത കാഴ്ചയാണ്. ആർഎസ്‌എസ്-ബി.ജെ.പി ബന്ധമുള്ളവർ ബി‌എസ്‌എഫ് യൂണിഫോമിൽ നുഴഞ്ഞു കയറിയതായി ചിലർ സംശയിക്കുന്നതായും സാക്ഷികളെ ഉദ്ധരിച്ച് റിപ്പോർട്ട് വ്യക്തമാക്കുന്നു.

 

വഖഫ് നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തിനിടെയാണ് സുരക്ഷ ഉറപ്പാക്കാനായി നൂറുകണക്കിന് ആളുകളെ മാറ്റിപ്പാർപ്പിക്കേണ്ടി വന്നത്. അക്രമ സംഭവത്തിൽ മൂന്നു പേർ കൊല്ലപ്പെടുകയും പൊലീസ് ഉദ്യോഗസ്ഥരടക്കം നിരവധി പേർക്ക് പരിക്കേൽക്കുകയും ഗ്രാമങ്ങൾ അഗ്നിക്കിരയാക്കുകയും ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തി. ഏപ്രിൽ 11, 12 തീയതികളിൽ നടന്ന അക്രമ സംഭവങ്ങൾ മുഖ്യമായും പൊലീസ് നിഷ്‌ക്രിയത്വത്തിന്റെ ഫലമാണെന്ന് റിപ്പോർട്ടിൽ വിവരിക്കുന്നു.

സംഘർഷത്തിന്‍റെ തുടക്കത്തിൽ പൊലീസ് ശക്തമായ നടപടി സ്വീകരിച്ചിരുന്നെങ്കിൽ അക്രമം തടയാമായിരുന്നുവെന്ന് ഇരകൾ ഒറ്റക്കെട്ടായി അഭിപ്രായപ്പെട്ടു. സംഘർഷത്തിൽ കൊല്ലപ്പെട്ട ഹർഗോബിന്ദ് ദാസിനും മകൻ ചന്ദൻ ദാസിനും ഗുരുതരമായി പരിക്കേറ്റിരുന്നു. ഇവർക്ക് വൈദ്യസഹായം ലഭിക്കുന്നത് മൂന്ന് മണിക്കൂർ വൈകിപ്പിച്ചു അത് കാരണം അവർ മരണപ്പെട്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

പ്രായപൂർത്തിയാകാത്ത മുസ്ലിം വിഭാഗക്കാരെയും പൊലീസ് ലക്ഷ്യമിട്ടു. നടപടിക്രമങ്ങൾ പാലിക്കാതെ മുസ്ലിങ്ങളെ കസ്റ്റഡിയിലെടുത്തു. അറസ്റ്റ് വാറന്‍റില്ലാതെ സംശയത്തിന്‍റെ പേരിലും കുറ്റപത്രങ്ങളില്ലാതെയും ആളുകളെ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസ് ക്രൂരതയുടെയും കസ്റ്റഡി അക്രമങ്ങളുടെയും വിവരങ്ങളും പുറത്തുവന്നതായി റിപ്പോർട്ടിൽ പറയുന്നു

സംയുക്ത അന്വേഷണത്തിന്‍റെ ഭാഗമായി 300 എഫ്ഐആറുകൾ വസ്തുതാന്വേഷണ സംഘം പരിശോധിച്ചു. ഇതിൽ ഭൂരിഭാഗവും സമാന സ്വഭാവത്തിലുള്ള പരാതികളാണ്, ആളുകളുടെ പേരുകളിൽ മാത്രമാണ് മാറ്റമുള്ളത്. കെട്ടിച്ചമച്ച ആരോപണവും വർഗീയ പക്ഷപാതവും പരാതികളിൽ നിറഞ്ഞു നിൽക്കുന്നു. വ്യാജവും മുസ് ലിം വിരുദ്ധവുമായ പരാതികൾ പ്രകാരമാണ് അറസ്റ്റുകൾ നടന്നത്. മുസ്ലിം – ദളിത് വിഭാഗങ്ങൾക്കിടയിൽ സംഘർഷം പടർത്താൻ ബോധപൂർവമായ ശ്രമവും നടന്നതായി എഫ്ഐആറിലെ വിവരങ്ങളിൽ നിന്ന് വ്യക്തമായി. ആർഎസ്എസും സംഘപരിവാർ സംഘടനകളും രാജ്യ വ്യാപകമായി നടപ്പാക്കുന്ന തന്ത്രങ്ങളാണിതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

സംയുക്ത അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് വസ്തുതാന്വേഷണ സംഘം ആവശ്യപ്പെട്ടു. ബിഎസ്എഫ് വെടിവപ്പിൽ പരിക്കേറ്റവർക്ക് ഉചിതമായ നഷ്ടപരിഹാരം നൽകണം, വ്യാജ ആരോപണങ്ങളുടെ പേരിൽ തടവിലാക്കിയവരെ വിട്ടയക്കണം, തടവിലുള്ളവർക്ക് നിയമസഹായം ഉറപ്പാക്കണം എന്നീ ആവശ്യങ്ങളും വസ്തുതാന്വേഷണ സംഘം മുന്നോട്ടുവെക്കുന്നു.

വ​ഖ​ഫ് ഭേദഗതി നി​യ​മ​ത്തി​നെ​തി​രെ മ​ധ്യ ​കൊ​ൽ​ക്ക​ത്ത​യി​ൽ ന​ട​ന്ന റാ​ലി​യി​ൽ പ​​ങ്കെ​ടു​ക്കാ​ൻ പോയ ഇ​ന്ത്യ​ൻ സെ​ക്കു​ല​ർ ഫ്ര​ന്റ് (ഐഎ​സ്എ​ഫ്) പ്ര​വ​ർ​ത്ത​ക​രെ പൊ​ലീ​സ് ത​ട​ഞ്ഞ​തി​നെ തു​ട​ർ​ന്നാ​ണ് സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്. മു​ർ​ഷി​ദാ​ബാ​ദി​ലെ അ​ക്ര​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 210 പേ​രെ അ​റ​സ്റ്റ് ചെ​യ്തിട്ടുണ്ട്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *