ആറു ലക്ഷം കുടുംബങ്ങൾക്ക് ഇത്തവണയും ഓണക്കിറ്റ്; 15 ഇനങ്ങൾ സൗജന്യം

ഇത്തവണയും മഞ്ഞ കാർഡുകൾക്ക് ഓണക്കിറ്റുമായി സംസ്ഥാന സർക്കാർ. ആറുലക്ഷം കുടുംബങ്ങൾക്കാണ് ഇത്തവണ 15 ഇനങ്ങളടങ്ങിയ ഓണക്കിറ്റ്‌ സൗജന്യമായി നൽകുന്നത്. അര ലിറ്റർ വെളിച്ചെണ്ണ, അര കിലോ പഞ്ചസാര, ചെറുപയർ പരിപ്പ്, സേമിയ പായസം മിക്‌സ്‌, മിൽമ നെയ്യ്‌, കശുവണ്ടിപ്പരിപ്പ്, സാമ്പാർപൊടി, മുളകുപൊടി, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, തേയില, ചെറുപയർ, തുവരപ്പരിപ്പ്, പൊടിയുപ്പ്, തുണിസഞ്ചി എന്നിവ കിറ്റിലുണ്ടാകും.

ഓണത്തിന് നീല കാർഡുകാർക്ക്‌ 10 കിലോയും വെള്ളക്കാർഡുകാർക്ക്‌ 15 കിലോയും അരി 10.90 രൂപ നിരക്കിൽ നൽകും. 53 ലക്ഷം കുടുംബങ്ങൾക്ക്‌ ഈ നീക്കം പ്രയോജനം ചെയ്യും. 94 ലക്ഷം കാർഡുകാർക്ക്‌ 10 കിലോ കെ റൈസ്‌ 25 രൂപ നിരക്കിൽനൽകും. നിലവിൽ 29 രൂപയ്‌ക്ക്‌ നൽകുന്ന അരിയാണിത്‌. സംസ്ഥാനം ആവശ്യപ്പെട്ട അരി കേന്ദ്ര സർക്കാർ നിഷേധിച്ച സാഹചര്യത്തിലാണ്‌ കേരളം സ്വന്തംനിലയിൽ അരി വിലകുറച്ച്‌ നൽകുന്നത്‌.

കേരളത്തിലുള്ളവർ അരിവാങ്ങാൻ ശേഷിയുള്ളവരാണെന്നും സബ്‌സിഡി അനുവദിക്കില്ലെന്നുമായിരുന്നു കേന്ദ്ര സർക്കാർ നിലപാട്‌. സംസ്ഥാന വ്യാപകമായി സപ്ലൈകോ ഓണച്ചന്തകൾ നടത്തും. ഈ വർഷം തിരുവനന്തപുരത്തിന് പുറമെ പാലക്കാട്ടും മെഗാഫെയർ സംഘടിപ്പിക്കും

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *