രണ്ടാം ടെസ്റ്റിൽ വമ്പൻ ജയവുമായി പരമ്പര തൂത്തുവാരി ദക്ഷിണാഫ്രിക്ക; ഇനി ഇന്ത്യക്കെതിരെ

സിംബാംബ്‍വേയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ സമ്പൂർണ ജയം സ്വന്തമാക്കി ദക്ഷിണാഫ്രിക്ക. രണ്ടാം ടെസ്റ്റിൽ ഇന്നിംഗ്സിനും 236 റൺസിനുമായിരുന്നു ദക്ഷിണാഫ്രിക്കയുടെ ജയം. ഒന്നാം ഇന്നിംഗ്സിൽ 506 റൺസ് ലീഡ് വഴങ്ങിയ സിംബാംബ്‍വേ രണ്ടാം ഇന്നിംഗ്സിൽ 220 റൺസിന് പുറത്തായി. 55 റൺസെടുത്ത നിക്ക് വെൽഷാണ് ടോപ് സ്കോറർ. ക്യാപ്റ്റൻ ക്രെയ്ഗ് ഇർവിൻ 49 റൺസെടുത്തു.

ദക്ഷിണാഫ്രിക്കയ്ക്കായി കോർബിൻ ബോഷ് നാലും സെനുരാൻ മുത്തുസ്വാമി മൂന്നും കോഡി യൂസുഫ് രണ്ടും വിക്കറ്റ് വീഴ്ത്തി. പുറത്താവാതെ 367 റൺസെടുത്ത ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ വിയാൻ മുൾഡറാണ് മാൻ ഓഫ് ദി മാച്ചും മാൻ ഓഫ് ദി സീരീസും. ആദ്യ ടെസ്റ്റിൽ ദക്ഷിണാഫ്രിക്ക 328 റൺസിന് ജയിച്ചിരുന്നു.

ദക്ഷിണാഫ്രിക്ക-സിംബാബ്‌വെ പരമ്പര ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്‍റെ ഭാഗമല്ലാത്തതിനാല്‍ ടെസ്റ്റ് പരമ്പര തൂത്തുവാരിയിട്ടും നിലവിലെ ചാമ്പ്യൻമാരായ ദക്ഷിണാഫ്രിക്കക്ക് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ ഇതുവരെ പോയന്‍റൊന്നും നേടാനായിട്ടില്ല. നവംബറില്‍ ഇന്ത്യക്കെതിരെയാണ് ദക്ഷിണാഫ്രിക്കയുടെ അടുത്ത ടെസ്റ്റ് പരമ്പര. മൂന്ന് ടെസ്റ്റുകളാണ് ഇന്ത്യയില്‍ നടക്കുന്ന പരമ്പരയിലുള്ളത്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *