ധനവകുപ്പിനെ പൂർണമായും മലയാളവത്ക്കരിക്കാൻ സംസ്ഥാന സർക്കാർ. വകുപ്പിലെ ആശയവിനിമയം ഇനിമുതൽ മാതൃഭാഷയായ മലയാളത്തിൽ തന്നെയാകണമെന്ന് നിർദ്ദേശിച്ച് സർക്കാർ പുറത്തിറക്കി. ഉത്തരവുകളും കുറിപ്പുകളും കത്തിടപാടുകളുമെല്ലാം മലയാളത്തിൽ ആകണമെന്നാണ് കർശന നിർദ്ദേശം. ഇംഗ്ലീഷും മറ്റുഭാഷകളും ഉപയോഗിക്കുന്നത് ചില പ്രത്യേക സാഹചര്യങ്ങളിൽ മാത്രമാവണമെന്നും ചൂണ്ടിക്കാട്ടുന്നു.
വകുപ്പിൽ നിന്ന് പുറപ്പെടുവിക്കുന്ന ഉത്തരവുകൾ, സർക്കുലകൾ, അർധ ഔദ്യോഗിക കത്തുകൾ, അനൗദ്യോഗിക കുറിപ്പ്, മറ്റ് കത്തിടപാടുകൾ, റിപ്പോർട്ടുകൾ, മറ്റ് വകുപ്പുകൾക്കുള്ള മറുപടികൾ എല്ലാത്തരം ആശയവിനിമയങ്ങളും മലയാളത്തിൽ തന്നെയാകണം നിർദ്ദേശിക്കുക. കേന്ദ്രസർക്കാർ, ഇതര സംസ്ഥാനങ്ങൾ, ഹൈക്കോടതി, സുപ്രീം കോടതി, മറ്റ് രാജ്യങ്ങൾ, തമിഴ്, കന്നഡ ഭാഷാ ന്യൂനപക്ഷങ്ങൾക്ക് പ്രത്യേക അവകാശങ്ങൾ നൽകാനുള്ള സാഹചര്യം, മറ്റ് ഭാഷാ ന്യൂനപക്ഷങ്ങളുമായുള്ള കത്തിടപാടുകൾ തുടങ്ങിയ പ്രത്യേക സാഹചര്യങ്ങളിൽ ഇംഗ്ലീഷ് തന്നെ ഉപയോഗിക്കണമെന്നാണ് നിർദേഷം
ഭരണഭാഷ മലയാളമാണെന്ന് 2017ൽ സർക്കാർ പ്രഖ്യാപിച്ചെങ്കിലും ഇതുവരെ നടപ്പായിട്ടില്ല. വർഷങ്ങൾക്ക് ഉത്തരവ് ഇറക്കിയാലും വകുപ്പിലെ പല വിഭാഗങ്ങളും ഇപ്പോഴും ഫയലുകൾ കൈകാര്യം ചെയ്യുന്നതും ഉത്തരവുകൾ ഇറക്കുന്നതും കത്തിടപാടുകൾ നടത്തുന്നതും ഇംഗ്ലീഷിലാണ്. വിഷയം വീണ്ടും ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പിലെ ഭാഷാ വിഭാഗം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് പുതിയ നിർദേശം.


കാണിപ്പയ്യൂരില്‍ ആംബുലന്‍സും കാറും കൂട്ടിയിടിച്ച് അപകടം; രണ്ടു പേര്‍ക്ക് ദാരുണാന്ത്യം
2006ലെ വനാവകാശ നിയമം ശരിയായ രീതിയിൽ നടപ്പാക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.