യൂത്ത് കോൺഗ്രസിനെതിരായ പിജെ കുര്യൻ്റെ നിലപാടിനെ ചൊല്ലി കോൺഗ്രസിൽ തർക്കം. യൂത്ത് കോൺഗ്രസ് നേതാക്കൾ കുര്യനെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത് എത്തിയപ്പോൾ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അദ്ദേഹത്തിനെ അനുകൂലിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. സദുദ്ദേശപരമായിരുന്നു കുര്യൻ്റെ വിമർശനം എന്നാണ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടത്. തൻ്റെ വിമർശനം സദുദ്ദേശപരമെന്ന് പറഞ്ഞ് കുര്യനും ഇന്ന് രംഗത്ത് വന്നിരുന്നു.
കോൺഗ്രസ് നേതാക്കൾക്കും കുര്യൻ്റെ പരസ്യ പ്രതികരണത്തിൽ അതൃപ്തിയുണ്ട്. സ്ത്രീശനെതിരായ ഗ്രൂപ്പ് യുദ്ധത്തിൻ്റെ ഭാഗമായിട്ടാണ് ചെന്നിത്തല കുര്യനെ പിന്തുണച്ചതെന്നാണ് വിലയിരുത്തൽ. എസ്എഫ്ഐയുടെ സർവകലാശാല സമരത്തെ പരസ്യമായി പിജെ കുര്യൻ വിമർശിച്ചത് ശരിയായില്ല എന്നാണ് ഭൂരിഭാഗം നേതാക്കളുടെ അഭിപ്രായം. എസ്എഫ്ഐയുടെ പ്രതിഷേധത്തെ സമരാഭാസം എന്ന് വിളിച്ച് വിമർശിച്ച നിലപാട് പ്രതിപക്ഷ നേതാവ് ആവർത്തിച്ചിരുന്നു. ക്രിമിനൽ സംഘമാണ് എസ്എഫ്ഐ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പിജെ കുര്യൻ പാർട്ടി യോഗത്തിൽ പറഞ്ഞത് അഭിപ്രായം മാത്രം. യൂത്ത് കോൺഗ്രസ് നന്നായി അധ്വാനിക്കുന്ന നല്ല കുട്ടികളുടെ സംഘടനയാണ് എന്നായിരുന്നു സതീശൻ്റെ പ്രതികരണം.
യൂത്ത് കോണ്‍ഗ്രസിനെതിരായ പിജെ കുര്യന്‍റെ വിമർശനം തള്ളി മുതിർന്ന കോണ്‍ഗ്രസ് നേതാവ് കെസി ജോസഫും രംഗത്ത് എത്തിയിരുന്നു. ഒമ്പത് കൊല്ലമായി കെഎസ്‌യുവും യൂത്ത് കോൺഗ്രസും സമരമുഖത്തുണ്ടെന്ന് കെ സി ജോസഫ് പറഞ്ഞു. കുര്യന്റെ പരാമർശം വസ്തുതാ വിരുദ്ധവും യാഥാർത്ഥ്യബോധമില്ലാത്തതുമാണ്. എസ്എഫ്ഐയുടെ സമരം പോലെ പോലീസ് സംരക്ഷണയിൽ അല്ല യൂത്ത് കോൺഗ്രസ് സമരങ്ങൾ. കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ പോലീസിന്റെ ക്രൂരമായ മർദനം ഏറ്റുവാങ്ങുന്നു. ഡിവൈഎഫ്ഐയുടെയും എസ്എഫ്ഐയുടെയും സംഘടനാശക്തിയെ പുകഴ്ത്തുന്നവർ ഇതൊന്നും കാണുന്നില്ലേ എന്നും കെ സി ജോസഫ് ചോദിച്ചു. കോൺഗ്രസിന്റെ ഏതു സമരവും അഗ്രസീവ് ആകാൻ യൂത്ത് കോൺഗ്രസുകാരും കെഎസ്‌യുകാരും വേണം. ദാനം കൊടുത്തില്ലെങ്കിലും യൂത്ത് കോൺഗ്രസുകാരെ പട്ടിയെ വിട്ട് കടിപ്പിക്കാൻ ശ്രമിക്കരുതെന്ന് കെ സി ജോസഫ് പറഞ്ഞു
പാറമടയിൽ കുടുങ്ങിയ യുവാവിന് രക്ഷകരായി ഫയർഫോഴ്സ് മൗണ്ടൻ റെസ്ക്യൂ ടീം
പിജെ കുര്യനെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയും രംഗത്ത് എത്തി. കുര്യൻ്റെ വിമർശനം നടക്കുമ്പോൾ അതിനെ ഉൾക്കൊള്ളുന്നു എന്നർത്ഥത്തിൽ പ്രതികരിച്ച രാഹുൽ പിന്നീട് നിലപാട് കടുപ്പിക്കുകയായിരുന്നു. സംസ്ഥാന വ്യാപകമായി യൂത്ത് കോൺഗ്രസ് നേതാക്കളിൽ നിന്നും മുതിർന്ന കോൺഗ്രസ് നേതാവ് കുര്യനെതിരെ വിമർശനമുയർന്ന സാഹചര്യത്തിലാണ് ഇതെന്നാണ് വിലയിരുത്തൽ.
ചാനൽ ക്യാമറകൾക്ക് മുന്നിലാണ് പി ജെ കുര്യൻ വിമർശനം ഉന്നയിച്ചതെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ പറഞ്ഞു. സദുദ്ദേശ്യപരമെന്ന് കരുതാൻ മനസില്ല എന്നായിരുന്നു രാഹുലിൻ്റെ വിമർശനം. യൂത്ത് കോൺഗ്രസ് നേതാക്കൾ അടക്കമുള്ളവരുടെ വാട്ടസ്ആപ്പ് ഗ്രൂപ്പിലാണ് വിമർശനം ഉന്നയിച്ചത്. യൂത്ത് കോണ്‍ഗ്രസിനെ എസ്എഫ്‌ഐയുമായി താരതമ്യം ചെയ്യുന്നത് അംഗീകരിക്കാനാകില്ല. ഏതെങ്കിലും ഒരുനേതാവിന്റെ ഗുഡ് സര്‍ട്ടിഫിക്കറ്റിന് വേണ്ടിയല്ല യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നത്. സംഘടനാബോധ്യത്തിന്റെ അടിസ്ഥാനത്തിലും ഈ നാട്ടിലെ പൊതുസമൂഹത്തിന് വേണ്ടിയുമാണ് പ്രവര്‍ത്തിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് എല്ലാം തികഞ്ഞുനില്‍ക്കുകയാണെന്ന അഭിപ്രായമില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് പ്രതികരിച്ചിരുന്നു. എസ്എഫ്‌ഐയുടയും ഡിവൈഎഫ്‌ഐയുടെയും പ്രത്യയശാസ്ത്രം പിണറായി വിജയനും കുടുംബത്തിലുമായി ഒതുങ്ങിയെന്നും രാഹുല്‍ പറഞ്ഞു. നവകേരള സദസ്സിന്റെ കാപട്യം ജനങ്ങളെ ബോധ്യപ്പെടുത്തിയത് യൂത്ത് കോണ്‍ഗ്രസ് ആണെന്നും അദ്ദേഹം പറഞ്ഞു.
യൂത്ത് കോൺഗ്രസിന്റെ ജില്ലാ അധ്യക്ഷന്മാരെ ടിവി ചർച്ചകളിൽ മാത്രമേ കാണാൻ സാധിക്കുന്നുള്ളൂവെന്ന് വിമർശിച്ച പിജെ കുര്യൻ, എസ്എഫ്ഐ ക്ഷുഭിതയൗവ്വനത്തെ കൂടെ നിർത്തുകയാണ്. അവരെ കണ്ടു പഠിക്കണം എന്ന തരത്തിലായിരുന്നു കുര്യൻ്റെ വിമർശനം.
എന്നാൽ കോണ്‍ഗ്രസിനെതിരായ തന്റെ വിമര്‍ശനം ബോധ്യത്തിന്റെ അടിസ്ഥാനത്തിലെണെന്നും അതില്‍ ദുരുദ്ദേശ്യമായി ഒന്നുമില്ലെന്നും പറഞ്ഞതില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നുവെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പിജെ കുര്യന്‍ ഇന്ന് വ്യക്തമാക്കി. യോഗത്തില്‍ പറഞ്ഞത് സദുദ്ദേശ്യപരമായ നിര്‍ദേശമാണ്. ബഹൂഭൂരിപക്ഷം പഞ്ചായത്തുകളിലും യൂത്ത് കോണ്‍ഗ്രസിന് മണ്ഡലം പ്രസിഡന്റുമാരില്ല. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ജയിക്കണമെങ്കില്‍ ഓരോ പഞ്ചായത്തിലും കമ്മിറ്റികള്‍ വേണം. സമരത്തില്‍ പങ്കെടുത്താല്‍ ടിവിയില്‍ വരും. അതില്‍മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ ജില്ലാ നേതൃത്വം പഞ്ചായത്തുകളിലേക്ക് പോകണമെന്നാണ് താന്‍ പറഞ്ഞതെന്നും കുര്യന്‍ പറഞ്ഞു.


വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.