MSC ELSA 3 മുങ്ങിയത് എങ്ങനെ ബാധിക്കും; പഠനം തുടങ്ങി

കൊച്ചി തീരത്ത് മുങ്ങിയ ചരക്കുകപ്പൽ MSC ELSA 3 അറബിക്കടലിലെ ജൈവഘടനയ്‌ക്കും ജീവജാലങ്ങൾക്കും സൃഷ്‌ടിക്കുന്ന ആഘാതം വിലയിരുത്താൻ പഠനം ആരംഭിച്ചു. കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിന് കീഴിലുള്ള സെന്റർ ഫോർ മറൈൻ ലിവിംഗ് റിസോഴ്‌സസ് ആൻഡ് ഇക്കോളജി (CMLRE) യാണ് പഠനം നടത്തുന്നത്.

‘സാഗർ സമ്പദ’ എന്ന ഗവേഷണക്കപ്പലിൽ തീരംമുതൽ കപ്പൽമുങ്ങിയ പ്രദേശംവരെയാണ് പഠനം. കപ്പൽ മുങ്ങിയ മേഖലയ്‌ക്കാണ് മുൻഗണന. 16 മേഖലകൾ കേന്ദ്രീകരിച്ച് ചൊവ്വാഴ്‌ച ആരംഭിച്ച പഠനപര്യടനം 12 വരെ നീളും. കണ്ടെത്തലുകളും നിർദ്ദേശങ്ങളും കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിന് നൽകും. മുങ്ങിയ കപ്പലിലെ 634 കണ്ടെയ്‌നറുകളിൽ 13 എണ്ണം മാരകമായ രാസവസ്‌തുക്കൾ നിറച്ചതാണ്. ഇവ കടലിൽ കലർന്നിട്ടുണ്ടോ, ജൈവ, ജീവജാലങ്ങൾക്ക് ആഘാതമായോ, കലർന്നാലുണ്ടാകാവുന്ന പ്രശ്നങ്ങൾ തുടങ്ങിയവയാണ് പഠിക്കുന്നത്.

മേയ് മുതൽ ജൂൺവരെ മത്സ്യങ്ങളുടെ പ്രജനനകാലമാണ്. വാണിജ്യപ്രാധാന്യമുള്ള മത്സ്യങ്ങളുടെ പ്രജനനത്തെ കപ്പലപകടം ബാധിക്കുമോ എന്ന ആശങ്ക നിലവിലുണ്ട്.പഠനത്തിലെ കണ്ടെത്തലുകളും നിർദ്ദേശങ്ങളും മത്സ്യത്തൊഴിലാളികൾ ഉൾപ്പടെ ബന്ധപ്പെട്ടവരുമായി പങ്കുവയ്‌ക്കുമെന്ന് CMLRE വൃത്തങ്ങൾ പറഞ്ഞു.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *