കൊച്ചി കോർപ്പറേഷന് കീഴിലുള്ള സുഭാഷ് പാർക്കിൻ്റെ പേര് ഔദ്യോഗികമായി പുനർനാമകരണം ചെയ്യണമെന്ന് നേതാജി ആസാദ് ഹിന്ദ് കൾച്ചറൽ സെൻ്റർ ( നാക്ക്). നേതാജി സുഭാഷ് പാർക്ക് എന്നോ നേതാജി പാർക്ക് എന്നോ നാമകരണം ചെയ്യണമെന്നാണ് ആവശ്യം. ഒരു ബോർഡല്ല ആവശ്യം രേഖകളിലും സുഭാഷ് ചന്ദ്ര ബോസ് എന്ന പേര് വരണമെന്ന് നാക്ക് സംസ്ഥാന ജനൽ സെക്രട്ടറി ബിനീഷ് കോയിക്കൽ പറഞ്ഞു.
ഇന്ത്യൻ രാഷ്ട്രീയത്തിൽ ഒരേ ഒരാളേ നേതാജി എന്ന പേരിന് അർഹനുള്ളു.നേതാജി പാർക്ക് എന്ന് പുനർനാമകരണം ചെയ്യണമെന്നാണ് നാക്കിൻ്റെ ആവശ്യം. മുമ്പ് നഗരസഭ ഭരിച്ച യുഡിഎഫ് മറ്റൊരു പേരിടാൻ ആലോചിച്ചിരുന്നു.പിന്നീട് അധികാരത്തിൽ വന്ന ഇടത് ഭരണമുണി നേതാജി സുഭാഷ് പാർക്ക് എന്ന ബോർഡ് സ്ഥാപിച്ചു. എന്നാൽ ഔദ്യോഗികമായി രേഖകളിൽ മാറ്റം വരുത്തിയോ എന്ന് വ്യക്തമാക്കണമെന്നും ബിനീഷ് കോയിക്കൽ ആവശ്യപ്പെട്ടു.
ഇന്ത്യൻ രാഷ്ട്രീട്രീയത്തെ വർഗീയ മുക്തമാക്കാൻ പറ്റിയ ഒരേഒരു പേരാണ് നേതാജി സുഭാഷിൻ്റേത്. അതിന് പകരം വയ്ക്കാക്കാൻ ഒരു നേതാവും ഇല്ല.ഇന്ത്യൻ സോഷ്യലിസം എന്ന ആശയത്തിലാണ് ഇന്ത്യയുടെ ഭാവി തന്നെ. രാജ്യത്തെ ഇടത് ദേശീയ വാദി മുഖമായ സുഭാഷ് ചന്ദ്ര ബോസാണ് ഇന്ത്യയുടെ മുഖമായി മാറേണ്ടത്. പ്രധാന പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസ് ഇനിയെങ്കിലും അത് അംഗീകരിക്കണമെന്ന് നാക്ക് ആവശ്യപ്പെട്ടു
സുഭാഷ് ചന്ദ്ര ബോസിൻ്റെ ഒരു അർധ കായക പ്രതിമ അവിടെ ഉണ്ടായിരുന്നു. അത് എടുത്ത് മാറ്റി. കോൺഗ്രസ് നഗരസഭ ഭരിക്കുമ്പോഴാണ് ഇങ്ങനെ ഒരു നീക്കം നടന്നത്. സുഭാഷ് പാർക്ക് എന്ന പേര് മാറ്റി എതോ ഒരു കോൺഗ്രസ് നേതാവിൻ്റെ പേര് നൽകാൻ നീക്കങ്ങൾ നഗരസഭ ഭരിച്ച കോൺഗ്രസ് നടത്തിയിരുന്നു.
മുമ്പ് എതോ ഒരു ബ്രിട്ടീഷ് സായിപ്പിൻ്റെ പേരിലായിരുന്നു പാർക്ക്. പിന്നീട് സ്വാതന്ത്ര്യാനന്തരം ആ പേര് തുടർന്നു. കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ ആയ സമയത്താണ് സുഭാഷ് പാർക്ക് എന്ന് പേരു മാറ്റിയത്.അന്ന് നേതാജി സുഭാഷിൻ്റെ ഒരു അർധ കായ പ്രതിമയും സ്ഥാപിച്ചു. ആ പ്രതിമ അപ്രത്യക്ഷമായി. നേതാജിയുടെ പ്രതിമ അറ്റകുറ്റപണിക്കായി മാറ്റി എന്നാണ് കോർപ്പറേഷൻ അധികൃതർ നൽകുന്ന വിശദീകരണം. രണ്ട് പതിറ്റാണ്ടുകൾ കഴിയുമ്പോഴും അറ്റകുറ്റപണി നടത്തിയില്ലേ എന്ന ചോദ്യം ബാക്കിയാണെന്നാണ് നാക്ക് ഉന്നയിക്കുന്നത്.
യുഡിഎഫിൻ്റെ ഔദ്യോഗിക ഘടകകക്ഷിയായ ഫോർവേഡ് ബ്ലോക്ക് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിക്കാത്തതിനെ തുടർന്ന് രൂപം കൊണ്ട സംഘടനയാണ് നാക്ക്. നിലവിൽ യുഡിഎഫിൽ ഉള്ളത് മാർക്സിസ്റ്റ് വിഭാഗം ആണെന്നും സുഭാഷിസ്റ്റ് വിഭാഗക്കാർ മുഴുവനും പാർട്ടി വിട്ടതായും നാക്ക് അവകാശപ്പെടുന്നു.


മുതിർന്ന കുട്ടികളുടെ പീഡനം ; ശ്രീചിത്ര ഹോമിൽ 3 അന്തേവാസികൾ ആത്മഹത്യക്ക് ശ്രമിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.