ചരിത്ര തീരുമാനവുമായി സുപ്രീം കോടതി. ആദ്യമായി ജീവനക്കാരുടെ നിയമനത്തിൽ പട്ടികവർഗക്കാർക്കും പട്ടികജാതിക്കാർക്കും സംവരണം ഏർപ്പെടുത്തി. പട്ടികജാതി സമുദായത്തിൽപ്പെട്ട രണ്ടാമത്തെ ചീഫ് ജസ്റ്റിസ് കൂടിയായ ചീഫ് ജസ്റ്റിസ് ബിആർ ഗവായിയുടെ നേതൃത്വത്തിലാണ് പുതിയ തീരുമാനം.
സുപ്രീംകോടതിയുടെ 75 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ജീവനക്കാർക്ക് സംവരണ നയം നടപ്പിലാക്കുന്നത്. സുപ്രീംകോടതിയുടെ ഈ പുതിയ തീരുമാനം അനുസരിച്ച് ജുഡീഷ്യൽ ഇതര തസ്തികകളിലേക്കുള്ള നിയമനങ്ങളിലും സ്ഥാനക്കയറ്റങ്ങളിലും പട്ടികജാതി, പട്ടികവർഗ ഉദ്യോഗാർത്ഥികൾക്ക് സംവരണത്തിന്റെ ആനുകൂല്യം ലഭിക്കും. 2025 ജൂൺ 23 മുതൽ പ്രാബല്യത്തിൽ വരുന്ന രീതിയിലാണ് സംവരണനയം നടപ്പിലാക്കിയിട്ടുള്ളത്. ജഡ്ജിമാർക്ക് സംവരണം ബാധകമാകില്ല.
രജിസ്ട്രാർ, സീനിയർ പേഴ്‌സണൽ അസിസ്റ്റന്റ്, അസിസ്റ്റന്റ് ലൈബ്രേറിയൻ, ജൂനിയർ കോർട്ട് അസിസ്റ്റന്റ്, ചേംബർ അറ്റൻഡന്റ് തുടങ്ങിയ തസ്തികകളിൽ ആണ് സംവരണം നടപ്പിലാക്കുന്നത്. എസ്‌സി, എസ്ടി, നോൺ-റിസർവ്ഡ് ഇനിയും മൂന്നു വിഭാഗങ്ങളിൽ ആയിട്ടായിരിക്കും സംവരണം നടപ്പിലാക്കുക. സംവരണ നയം എല്ലാ സർക്കാർ സ്ഥാപനങ്ങളിലും വിവിധ ഹൈക്കോടതികളിലും ബാധകമാണെങ്കിൽ, സുപ്രീം കോടതി മാത്രം എന്തിന് ഒരു അപവാദമാകണമെന്ന് സംവരണം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ചീഫ് ജസ്റ്റിസ് ബി ആർ ഗവായ് അഭിപ്രായപ്പെട്ടു.


ഈ വർഷം അവസാനത്തോടെ ക്യൂ.ആർ കോഡ് അധിഷ്ഠിത ഇ-ആധാർ സംവിധാനം അവതരിപ്പിക്കുമെന്ന് യു.ഐ.ഡി.എ.ഐ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.