ജഡ്ജിമാരുടെ നിയമന പ്രക്രിയയും സ്വത്തുവിവരങ്ങളും സുപ്രീം കോടതി പരസ്യമാക്കി. പൊതുജനങ്ങളുടെ അറിവിനും അവബോധത്തിനുമായി ഹൈക്കോടതികളിലേക്കും സുപ്രീംകോടതിയിലേക്കുമുള്ള നിയമനങ്ങളുടെ മുഴുവൻ പ്രക്രിയയും സുപ്രീം കോടതി അതിന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.
സുതാര്യത വർദ്ധിപ്പിക്കുന്നതിനായി, ജഡ്ജിമാരുടെ സ്വത്തുവിവരങ്ങൾ പൊതുജനങ്ങൾക്ക് മുന്നിൽ പ്രസിദ്ധീകരിക്കാനുള്ള മുൻ തീരുമാനം അനുസരിച്ചാണ് നടപടി.
“സുപ്രീംകോടതിയിലെ ജഡ്ജിമാരുടെ സ്വത്തുവിവരങ്ങൾ ഈ കോടതിയുടെ വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്തുകൊണ്ട് പൊതുസഞ്ചയത്തിൽ പ്രസിദ്ധീകരിക്കണമെന്ന് 2025 ഏപ്രിൽ ഒന്നിന് സുപ്രീംകോടതിയുടെ ഫുൾ കോർട്ട് തീരുമാനിച്ചു. ഇതിനകം ലഭിച്ച ജഡ്ജിമാരുടെ സ്വത്തുവിവരങ്ങൾ അപ്‌ലോഡ് ചെയ്തുവരികയാണ്. മറ്റ് ജഡ്ജിമാരുടെ സ്വത്തുവിവരങ്ങൾ ലഭിക്കുന്ന മുറയ്ക്ക് അപ്‌ലോഡ് ചെയ്യും,” കോടതി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
വയനാട്ടിൽ വിരണ്ടോടിയ പോത്തിനുനേരെ വെടിവെച്ചു;പെല്ലെറ്റ് കൊണ്ട് രണ്ട് പേർക്ക് പരിക്ക്
ഹൈക്കോടതികളിലേക്കും സുപ്രീം കോടതിയിലേക്കുമുള്ള നിയമനങ്ങളുടെ മുഴുവൻ പ്രക്രിയയും, സുപ്രീംകോടതി, ഹൈക്കോടതി കൊളീജിയത്തിനുള്ള പങ്ക്, സംസ്ഥാന സർക്കാരുകളിൽ നിന്നും കേന്ദ്ര സർക്കാരിൽ നിന്നും ലഭിച്ച അഭിപ്രായങ്ങളും ഇടപെടലുകളും ഉൾപ്പെടെ പൊതുജനങ്ങളുടെ അറിവിലേക്കായി സുപ്രീം കോടതി അതിന്റെ വെബ്‌സൈറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.


ശബരിമല സ്വർണ്ണക്കൊള്ളയിൽ എസ്.ഐ.ടിക്ക് മൊഴി നൽകി രമേശ് ചെന്നിത്തല
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.