കേണൽ സോഫിയ ഖുറേഷിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ മധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്ക് സുപ്രീം കോടതിയുടെ രൂക്ഷമായ വിമർശനം. ഭരണഘടനാപരമായ ഒരു പദവി വഹിക്കുന്ന ഒരാൾ, രാജ്യം നിർണായക സാഹചര്യത്തിലൂടെ കടന്നുപോകുമ്പോൾ, ഒരു പരിധിവരെ സംയമനം പാലിക്കേണ്ടതായിരുന്നു എന്നായിരുന്നു കോടതിയുടെ കുറ്റപ്പെടുത്തൽ. കേസെടുക്കാൻ നിർദേശിച്ച ഹൈക്കോടതി ഉത്തരവിനെതിരെ മന്ത്രി നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.
ചീഫ് ജസ്റ്റിസ് ബിആർ ഗവായിയും ജസ്റ്റിസ് എജി മസിയുംജോർജ്ജ് അഗസ്റ്റിൻ മാസിഹും അടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്. തനിക്കെതിരായ എഫ്ഐആർ സ്റ്റേ ചെയ്യണമെന്ന ഷായുടെ ഹർജി നാളെ കേൾക്കുമെന്ന് കോടതി അറിയിച്ചു. അതുവരെ ഹൈക്കോടതി ഉത്തരവ് പ്രകാരം തുടരുന്ന നടപടികൾ നിർത്തിവയ്ക്കാനും സുപ്രീംകോടതി നിർദേശിച്ചു.
തൻ്റെ വാദം കേൾക്കാൻ തയാറാവാതെയാണ് ഹൈക്കോടതി സ്വമേധയാ കേസ് എടുത്തതെന്നും സാന്ദർഭികമായി അടർത്തിയെടുത്തുവെന്ന വാദമാണ് മന്ത്രി നടത്തിയത്. താൻ കേണൽ ഖുറേഷിയെ അഭിനന്ദിക്കാനാണ് ശ്രമിച്ചതെന്നും വിജയ് ഷാസുപ്രീം കോടതിയിൽ അവകാശപ്പെട്ടു. തൻ്റെ വാദം കേൾക്കുന്നത് വരെ ഒരു നടപടിയും പാടില്ലെന്നും ഹൈക്കോടതി അർട്ടിക്കിൾ 174 നടപടിക്രമങ്ങൾ പാലിച്ചില്ലെന്നും മന്ത്രി കോടതിയിൽ വാദിച്ചു.
മന്ത്രിമാരായ വീണയും വാസവനും രാജി വയ്ക്കണം; ബിന്ദുവിൻ്റെ ജീവൻ നഷ്ടപ്പെടാൻ കാരണം ആരോഗ്യമന്ത്രിയെന്നും പ്രതിപക്ഷ നേതാവ്
ആർട്ടിക്കിൾ 32 പ്രകാരമുള്ള ഹർജിയുടെ നിലനിൽപ്പിനെ ചീഫ് ജസ്റ്റിസ് മറുപടിയായി ചോദ്യം ചെയ്തു. എന്തുകൊണ്ട് 226 ആയിക്കൂടാ. എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും. ആരെങ്കിലും മന്ത്രിയായത് കൊണ്ട് കോടതി സമയം കളയണോ എന്നും ചീഫ് ജസ്റ്റിസ് ഗവായ് ചോദിച്ചു. തുടർന്ന് കേസ നാളെ പരിഗണിക്കാമെന്ന് അറിയിക്കുകയായിരുന്നു.
“നമ്മുടെ സഹോദരിമാരുടെ സിന്ദൂരം മായ്ച്ചുകളഞ്ഞവരോട് അവരുടെ സഹോദരിയെ അയച്ച് നമ്മൾ പ്രതികാരം ചെയ്തു. ഭീകരവാദികൾ നമ്മുടെ ഹൈന്ദവ സഹോദരങ്ങളെ കൊലപ്പെടുത്തി. അവരുടെ സഹോദരിയെ ആർമി വിമാനത്തിൽ അവരുടെ വീടുകളിൽ ചെന്ന് ആക്രമിക്കാൻ അയച്ചുകൊണ്ട് പ്രധാനമന്ത്രി പ്രതികരിച്ചു. അവർ നമ്മുടെ സഹോദരിമാരെ വിധവകളാക്കി, അതിനാൽ അവരെ ഒരു പാഠം പഠിപ്പിക്കാൻ മോദിജി അവരുടെ സമുദായത്തിൽ നിന്നുള്ള സഹോദരിയെ അയച്ചു,” – എന്നായിരുന്നു മന്ത്രിയുടെ പരാമർശം.
കേണൽ ഖുറേഷിയെ ഭീകരവാദികളുടെ സഹോദരി എന്ന് വിളിച്ച ബിജെപി മന്ത്രിക്കെതിരെ രൂക്ഷ വിമർശനമാണ് പ്രതിപക്ഷ പാർട്ടികൾ അടക്കം ഉന്നയിച്ചിരുന്നത്. വ്യാപകമായ പ്രതിഷേധം ഉയർന്നതോടെ മധ്യപ്രദേശ് ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. മന്ത്രിക്കെതിരെ ഉടൻ എഫ്ഐആർ ഫയൽ ചെയ്യണമെന്ന് ജസ്റ്റിസ് അതുൽ ശ്രീധരന്റെ ഡിവിഷൻ ബെഞ്ച് കർശന നിർദേശം നൽകി. തുടർന്ന് മധ്യപ്രദേശ് പോലീസ് മന്ത്രിക്കെതിരെ കേസെടുക്കുകയായിരുന്നു.


വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.