ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍നിന്ന് അധ്യാപിക പുഴയിലേക്ക് ചാടി.നിലമ്പൂര്‍-കോട്ടയം പാസഞ്ചര്‍ ട്രെയിനിലാണ് സംഭവം.ചെറുതുരുത്തി ഗവ.ഹയര്‍സെക്കണ്ടറി സ്കൂളിലെ അധ്യാപികയായ സിന്തോള് (40) ആണ് പുഴയിലേക്ക് ചാടിയത്.
ചാലക്കുടിയില്‍ ഇറങ്ങേണ്ട ഇവര്‍ അവിടെ ഇറങ്ങിയില്ല. തുടര്‍ന്ന് ചാലക്കുടി പുഴയ്ക്ക് മുകളിലൂടെയുള്ള മേല്‍പ്പാലത്തില്‍ ട്രെയിനെത്തിയപ്പോള്‍ ഇവര്‍ എടുത്ത് ചാടുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. റെയില്‍വേ പാലത്തിന് മുകളില്‍നിന്നിരുന്ന യുവാക്കളാണ് സംഭവം കണ്ടത്.
യുവാക്കൾ ഉടന്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസും ഫയര്‍ഫോഴ്സും തിരച്ചില്‍ നടത്തി വരികയാണ്. മൂന്ന് ദിവസം മുമ്പാണ് സിന്തോള് ചെറുതുരുത്തിയിലെ സ്കൂളില്‍ ചേര്‍ന്നതെന്നാണ് വിവരം. ചാലക്കുടി തുരുത്തിപ്പറമ്പ് സ്വദേശിയായ ഇവർക്ക് കോഴിക്കോട് നിന്നുമാണ് സ്ഥലം മാറ്റം ലഭിച്ചത്.
ഡൽഹിയിൽ യുവതിയും കാമുകനും ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തി ; സംഭവം പുറത്തറിഞ്ഞത് പോസ്റ്റ്മോർട്ടത്തിൽ


കോട്ടയത്ത് ലഹരിക്കടിമയായ മകൻ അമ്മയെ വെട്ടിക്കൊന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.