പാകിസ്താനിലെ വ്യോമസേനാ താവളങ്ങളിൽ അടക്കം ശക്തമായ ഇന്ത്യൻ ആക്രമണം നടന്നതായി സ്ഥിരീകരിച്ച് പാക് പ്രധാനമന്ത്രി. മേയ് പത്താം തീയതി പുലർച്ചെ രണ്ടരക്ക് നൂർഖാൻ വിമാനത്താവളത്തിലും മറ്റു ചില സൈനിക കേന്ദ്രങ്ങളിലും ഇന്ത്യൻ ബാലിസ്റ്റിക് മിസൈൽ പതിച്ചുവെന്ന് കരസേനാ മേധാവി അസിം മുനീർ തന്നെ അറിയിച്ചുവെന്ന് ഷഹ്ബാസ് ഷെരീഫ് വ്യക്തമാക്കി.
തദ്ദേശീയമായ സംവിധാനങ്ങൾ ഉപയോഗിച്ചാണ് സ്വന്തം രാജ്യത്തെ രക്ഷിക്കാൻ ശ്രമിച്ചതെന്നും അവകാശപ്പെട്ടു. അപൂർവ്വമായിട്ടണ് പാകിസ്താൻ ഇന്ത്യ ശക്തമായി ആക്രമണം നടത്തിയെന്ന് സ്ഥിരീകരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. അതേസമയം പാകിസ്താൻ പിന്തുണയ്ക്കുന്ന ചെയ്യുന്ന ഭീകരതയെ ആഗോളതലത്തിൽ തുറന്നുകാട്ടുന്നതിനായി അടുത്തയാഴ്ച വിവിധ രാജ്യങ്ങളിലേക്ക് പ്രതിനിധിസംഘങ്ങളെ അയക്കാൻ തീരുമാനിച്ചിരിക്കുകയാണ് ഇന്ത്യ.
ഇന്ത്യയുടെ ഈ നയതന്ത്ര ദൗത്യത്തിൽ പ്രതിപക്ഷ അംഗങ്ങൾ ഉൾപ്പെടെ ഒന്നിലധികം രാഷ്ട്രീയ പാർട്ടികളിൽനിന്നുള്ള എംപിമാരെ സർക്കാർ നിയോഗിക്കും. പ്രതിനിധികളുടെയും പങ്കാളികളുടെയും കൃത്യമായ എണ്ണം ഇപ്പോഴും വ്യക്തമല്ലെങ്കിലും, 30ലധികം എംപിമാർ പങ്കെടുക്കുമെന്നാണ് റിപ്പോർട്ടുകൾ. കോൺഗ്രസ്, ടിഎംസി, ഡിഎംകെ, എൻസിപി (എസ്പി), ജെഡിയു, ബിജെഡി, സിപിഎം പാർട്ടികളിൽ നിന്നുള്ള എംപിമാർ പ്രതിനിധി സംഘത്തിൽ ഉണ്ടാകുമെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
കോൺഗ്രസ് എംപി മാരായ ശശി തരൂർ, മനീഷ് തിവാരി, സൽമാൻ ഖുർഷിദ്, അമർ സിങ്, സിപിഎം രാജ്യസഭാ അംഗം ജോൺ ബ്രിട്ടാസ്, മുൻ കേന്ദ്ര മന്ത്രി വി മുരളീധരൻ, ഡിഎംകെ എംപി കെ കനിമൊഴി, തൃണമൂൽ നേതാവ് സുദീപ് ബന്ദോപാധ്യായ, ജെഡിയു നേതാവ് സഞ്ജയ് ഝാ, ബിജെഡി നേതാവ് സസ…ബിജെഡി നേതാവ് സസ്മിത് പത്ര, ശിവസേനാ (യുബിടി) നേതാവ് പ്രിയങ്ക ചതുർവേദി, എൻസിപി (എസ്പി) നേതാവ് സുപ്രിയ സുലെ, എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി, എഎപി നേതാവ് വിക്രംജിത് സാഹ്നി എന്നിവരെയും പ്രതിനിധി സംഘത്തിന്റെ ഭാഗമാകുമെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു.


വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.