ഇടപ്പള്ളിയിൽ നിന്നും ആൺകുട്ടിയെ കാണാതായ സംഭവത്തിൽ ഒപ്പമുണ്ടായിരുന്ന കൈനോട്ടക്കാരൻ പോലീസ് കസ്റ്റഡിയിൽ. ഇന്നലെ കാണാതായ പതിമൂന്നുകാരനെ തൊടുപുഴയിൽ നിന്നും ഇന്ന് രാവിലെ കണ്ടെത്തിയിരുന്നു. കുട്ടി തന്റെ കൂടെയുണ്ടെന്ന് കൈനോട്ടക്കാരനായ ശശികുമാർ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് രക്ഷിതാക്കളും പോലീസും സ്ഥലത്തെത്തി.
ഇന്നലെ മുതൽ കുട്ടി ഇയാൾക്കൊപ്പം ഉണ്ടായിരുന്നുവെന്നാണ് വിവരം. കുട്ടിയെ ഇയാൾ ദേഹോപദ്രവം ഏല്പിച്ചതായും സൂചനയുണ്ട്. ഇയാൾക്കെതിരേ പോക്സോ വകുപ്പ് പ്രകാരം കേസെടുക്കുമെന്നാണ് വിവരം.
ഇന്നലെ രാവിലെ പരീക്ഷയ്ക്ക് പോയ എറണാകുളം കൊച്ചുകടവന്ത്ര സ്വദേശിയായ കുട്ടിയെയാണ് കാണാതായത്.
പരീക്ഷ നേരത്തെ എഴുതി തീർത്ത കുട്ടി ഒൻപതരയോടെ സ്കൂളിൽ നിന്ന് പോയതായി അധ്യാപകർ അറിയിച്ചിരുന്നു. ഉച്ചയ്ക്ക് രണ്ട് മണിയായിട്ടും കുട്ടി വീട്ടിലെത്താത്ത തോടെയാണ് രക്ഷിതാക്കൾ സ്കൂളുമായി ബന്ധപ്പെടുന്നത്. തുടർന്നാണ് രക്ഷിതാക്കൾ പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുന്നത്.
ഭർത്താവിനെ കൊന്ന് കഷ്ണങ്ങളാക്കി ബാഗിൽ ഉപേക്ഷിച്ചു ; യു.പിയിൽ ഭാര്യയും, കാമുകനും പിടിയിൽ



വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.