യുദ്ധത്തിൽ ഇടപ്പെട്ട മൂന്നാം കക്ഷി ‘ഇന്ത്യൻ നേവി’!  കറാച്ചി വിറച്ചപ്പോൾ വന്ന അപേക്ഷ; രാജ്യത്തെ വലിയൊരു പാഠം കൂടി പഠിപ്പിച്ച ‘സിന്ദൂർ’

ആർ.രാഹുൽ 

ഓപ്പറേഷൻ സിന്ദൂരിൻ്റെ രണ്ടാം ഘട്ടത്തിന് ഇന്ത്യ തയ്യാറായിരുന്നപ്പോൾ ആണ് പാകിസ്താൻ അപേക്ഷയുമായി അമേരിക്കയോട് ഇടപെടാൻ അഭ്യർത്ഥിച്ചത്. അതായത് കര- വ്യോമസേനകളെ കൂടാത്തെ നാവിക സേനയും ഇന്ത്യയുടെ നയം വ്യക്തമാക്കിയപ്പോൾ. മെയ് 10 ന് പാകിസ്താൻ അമേരിക്കയോട് ഇടപെടാൻ അപേക്ഷിച്ചപ്പോൾ. ഇന്ത്യ പറഞ്ഞത് നേരിട്ട് പാകിസ്താൻ ഇന്ത്യയെ അറിയിച്ചാൽ ഞങ്ങളും വെടിനിർത്താൻ തയ്യാറാണ് എന്നായിരുന്നു.

കാരണംഇതിനോടകം തന്നെ പാകിസ്താൻ ഇന്ത്യയുടെ ആക്രമണത്തിൽ നിരായുധരായിക്കഴിഞ്ഞിരുന്നു. അവരെ രക്ഷിക്കും എന്ന് കരുതിയ ഒരു ചൈനീസ് ടെക്നോളജിയും തുർക്കി സാങ്കേതിക വിദ്യയും ഇന്ത്യക്കെതിരെ വില പോകില്ലന്ന് കണ്ടപ്പോഴാണ് അപേക്ഷ എന്ന അവസാന കാർഡ് പാകിസ്താൻ പുറത്തെടുത്തത്.

ഇന്ത്യയെയും പാകിസ്താനേയും സൈനിക ശേഷിയുടെ കാര്യത്തിൽ തുല്യമാക്കാൻ പാശ്ചാത്യ മാധ്യമങ്ങൾ ശ്രമിച്ചിട്ടും ഇന്ത്യ മറുപടി പറഞ്ഞത് പോർമുഖത്ത് കൂടിയായിരുന്നു. അതായത് പാകിസ്താന്റെ സൈനിക ശക്തിയുടെ ഹൃദയമായ നൂർ ഖാൻ വ്യോമതാവളത്തിൽ ബ്രഹ്മോസ് എന്ന ഇന്ത്യയുടെ വജ്രായുധം പതിപ്പിച്ച് ഇന്ത്യ ഒന്നാം ഘട്ട ഓപ്പറേഷൻ സിന്ദൂർ പൂർത്തിയാക്കി കഴിഞ്ഞിരുന്നു. രണ്ടാം ഘട്ടത്തിൻ്റെ ഞാണൊലി എന്ന രീതിയിൽ ഇന്ത്യൻ നാവികസേനയും യുദ്ധമുഖത്തേക്ക് എത്തി. ഒന്നുകൂടി വിശദമായി പറഞ്ഞാൽ കറാച്ചി നാവിക തുറമുഖത്ത് ഇന്ത്യൻ നാവികസേനയുടെ ആക്രമണം ഉണ്ടായതിന് ശേഷം ഇസ്ലാമാബാദ് അക്ഷരാർത്ഥത്തിൽ വിറച്ചു. ഇന്ത്യ രണ്ടും കല്പിച്ചാണെന്ന് ശ്രത്രുവിന് ബോധ്യപ്പെട്ടു. യുഎസ് ഇടപെടലിനായി അവർ യാചിച്ചു.

റാവൽപിണ്ടി ആക്രമണത്തിനുശേഷം ഇന്ത്യ സർക്കാർ കൂടുതൽ സംഘർഷം വഷളാക്കാതിരിക്കാൻ തീരുമാനിച്ചത് പാകിസ്താൻ ഇന്ത്യയ്ക്ക് അനുയോജ്യമായ ഇരയല്ല എന്ന് കൂടി മനസിലാക്കിയത് കൊണ്ടാണ്. നിരപരാധികളായ പാക് പൗരൻമാരല്ല ഇരകൾ എന്ന് മനസിലാക്കി കൊണ്ടാണ്. മെയ് 10 ന് രാവിലെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയെ ഇടനിലക്കാരനാക്കി വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറിനെയും സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെയും ബന്ധപ്പെടാൻ നടത്തിയ പാകിസ്താൻ നടത്തിയ കീഴടങ്ങൽ നീക്കങ്ങളിൽ നിന്നും ഇന്ത്യ ഒരു കാര്യം ഉറപ്പിച്ചു. പാകിസ്താൻ ഏതാണ്ട് നിരായുധരായി കഴിഞ്ഞിരിക്കുന്നു എന്ന്.

നൂർ ഖാൻ വ്യോമതാവളത്തിൽ പുലർച്ചെ ഇന്ത്യൻ മിസൈലുകൾ ശക്തമായി പതിച്ചപ്പോൾ, പാകിസ്താൻ ഡയറക്ടർ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻസ് (ഡിജിഎംഒ) കാഷിഫ് അബ്ദുള്ള അതേ ദിവസം രാവിലെ 10:38 ന് ഇന്ത്യൻ സൈനിക മേധാവികളുമായി ബന്ധപ്പെട്ട് , കറാച്ചി നാവിക തുറമുഖത്ത് ബ്രഹ്മോസ് മിസൈൽ ആക്രമണം ഉണ്ടാകുമെന്ന് രഹസ്യാന്വേഷണ വിവരങ്ങൾ ലഭിച്ചതായി അവകാശപ്പെട്ടു. പാകിസ്താൻ ഡിജിഎംഒ പ്രതികാരം ചെയ്യുമെന്ന് ഭീഷണിപ്പെടുത്താൻ ശ്രമിച്ചെങ്കിലും, ഇന്ത്യ പുല്ലുവില കൊടുത്തു. ഇന്ത്യൻ സായുധസേനകൾ എന്തും നേരിടാൻ തയ്യാറാണ് പൂർണ്ണമായും രാജ്യം അതിന് തയ്യാറായി എന്ന് അറിയിച്ചു.

പിന്നീട് വെടിനിർത്തലിന് സമ്മതിക്കാനുള്ള പാകിസ്താൻ്റെ സന്നദ്ധത അറിയിച്ചു കൊണ്ടാണ് യുഎസ് സെക്രട്ടറി റൂബിയോ വീണ്ടും ബന്ധപ്പെട്ടു. സായുധ സേനക്ക് ഇന്ത്യ പൂർണാധികാരം നൽകിക്കഴിഞ്ഞു, അതിനാൽ സമാധാന ചർച്ചകൾക്ക് നേതൃത്വം വഹിക്കുന്നവർ അവരാണ്. അതിനാൽ അത്തരമൊരു നിർദ്ദേശം ഡിജിഎംഒ വഴി വരേണ്ടതുണ്ടെന്ന് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ ഉറച്ചതും മാന്യവുമായ രീതിയിലുള്ള നിലപാട് അമേരിക്കയോട് വ്യക്തമാക്കി. അതേസമയം, യുദ്ധം നിർത്തണമെന്ന് ആവശ്യപ്പെട്ട പാക് വിദേശകാര്യ മന്ത്രിയുടെയും ഇസ്ലാമാബാദിന്റെ പരമ്പരാഗത സഖ്യകക്ഷികളുടെയും ഭീഷണികളും ഇന്ത്യ അവഗണിച്ചു.

Also Read: കടൽ വഴിയും ഇന്ത്യയുടെ താക്കിത്; കറാച്ചി തുറമുഖത്തെയും പാക് നാവിക കേന്ദ്രങ്ങളെയും വിറപ്പിച്ച് ഇന്ത്യൻ നേവി 

ഏറ്റവും ശ്രദ്ധേയമായ മറ്റൊരു കാര്യം ഇന്ത്യൻ വ്യോമസേന ഉപയോഗിക്കുന്ന സ്വന്തം റാഫേൽ യുദ്ധവിമാനങ്ങളെ ദുർബലപ്പെടുത്താൻ ഫ്രഞ്ച് സ്റ്റേറ്റ് മീഡിയ ശ്രമിച്ചപ്പോഴും, ഇന്ത്യൻ സൈന്യം മിസൈലുകൾ, അലഞ്ഞുതിരിയുന്ന യുദ്ധോപകരണങ്ങൾ, ഡ്രോണുകൾ എന്നിവ അസാധാരണമാംവിധം തകർത്ത് മറുപടി കൊടുത്ത് പാക് സായുധ സേനയെ പൂർണമായും കീഴടങ്ങലിന് നിർബന്ധിതരാക്കുകയും ചെയ്തു. മെയ് 10 ലെ മിസൈൽ ആക്രമണത്തിനുശേഷം, പാകിസ്താനിലെ ഏത് കേന്ദ്രത്തെയും ഇന്ത്യക്ക് ആക്രമിക്കാനുള്ള കഴിവ് ഉണ്ടെന്ന് ഇന്ത്യ അയൽ രാജ്യത്തിന് വ്യക്തമാക്കി കൊടുത്തു. കാരണം ചൈന അവർക്ക് നൽകിയ വ്യോമ പ്രതിരോധ സംവിധാനങ്ങൾ എന്താണ് പൂർണമായും നശിപ്പിക്കപ്പെട്ടതിനൊപ്പം തിരിച്ചടിയെ തടസ്സപ്പെടുകയും ഇന്ത്യ ചെയ്തിരുന്നു.

പാകിസ്താൻ്റെ പ്രതികരണ ശേഷി ഫലപ്രദമായി നിർവീര്യമാക്കിയ ശേഷം ഒരു സൈനിക സംഘർഷം തുടരുന്നതിൽ ഇന്ത്യക്കും താൽപ്പര്യമില്ലായിരുന്നു. പാകിസ്താൻ്റെ വ്യോമയുദ്ധ തന്ത്രത്തെ സഹായിക്കുന്നതിൽ ചൈനീസ്, തുർക്കി ഉദ്യോഗസ്ഥർ വഹിച്ച ഉപദേശക – ആയുധ പങ്ക് ഇന്ത്യ അക്ഷരാർത്ഥത്താൽ നിർവീര്യമാക്കി. കടൽ വഴി ഇന്ത്യ ശക്തമായ ആക്രമണം അഴിച്ചുവിട്ടാൽ അഞ്ചാം ദിനം തന്നെ പാകിസ്താൻ കീഴടങ്ങേണ്ടി വരും. ആ നാണക്കേട് മുൻകൂടിക്കണ്ടാണ് കീഴടങ്ങൽ എന്ന പതിവ് നയം അവർ വീണ്ടും പുറത്തെടുത്തത്. എന്നാൽ ഓപ്പറേഷൻ സിന്ദൂർ ന്യൂഡൽഹിക്ക് ഒരു നിർണായക പാഠം പഠിപ്പിച്ചുകൊടുത്തു. ഇന്ത്യ ഒറ്റയ്ക്ക് നിൽക്കുന്നു, ശത്രുവിനൊപ്പം നിലയുറപ്പിച്ച അയൽപക്കത്തും പടിഞ്ഞാറൻ രാജ്യങ്ങളിലുമുള്ള യഥാർത്ഥ ശത്രുക്കളെ തിരിച്ചറിഞ്ഞു. അവരെ ഇനിയും ഫലപ്രദമായി പ്രതിരോധിക്കണമെങ്കിൽ ഇന്ത്യ സമഗ്ര മേഖകളിലും സ്വയംപര്യാപ്തമാവണം. വീണ്ടും സൈനിക ശേഷികൾ വളർത്തിയെടുക്കണം. അതിന് തെളിവ് തന്നെയാണ് ഇന്ത്യ ഓപ്പറേഷൻ സിന്ദൂരിന് ശേഷം പ്രതിരോധ ബജറ്റിൽ അനുവദിക്കാൻ തീരുമാനിച്ചിരിക്കുന്ന അധിക തുക.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *