തലസ്ഥാനത്തെ ഞെട്ടിച്ച കിസ്മത്ത് ഹോട്ടലിലെ വധശ്രമക്കേസിലെ പ്രതികൾ അറസ്റ്റിൽ. പാറശാലയിൽ വച്ചാണ് പ്രതികൾ പിടിയിലാവുന്നത്. കാരോട് ഒമ്പതാം വാർഡ് മാറാടി ജനത ലൈബ്രറിക്ക് സമീപം ആദർശ് നിവാസിൽ ആദർശ് (19), കാരോട് എണ്ണവിള കനാൽ ട്രെഡേഴ്സിനു സമീപം അഭിജിത് കോട്ടജിൽ അമിത് കുമാർ (24) എന്നിവരാണ് മ്യൂസിയം പോലീസിന്റെ വലയിലായത്. കാറിൽ തമിഴ്നാട്ടിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്ന പ്രതികളെ മ്യൂസിയം പാറശ്ശാലയിൽവെച്ച് പിടികൂടുകയായിരുന്നു.
തിങ്കളാഴ്ച പുലർച്ചെ ഒരു മണിയോടെ കിസ്മത്ത് ഹോട്ടലിലെത്തിയ സംഘവുമായി ഉണ്ടായ തർക്കമാണ് വധശ്രമത്തിൽ കലാശിച്ചത്. വാക്കേറ്റത്തിൽ കഴുത്തിന് കുത്തേറ്റ ഷിബിൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഷിബിന്റെ കൂട്ടുകാരനായ കാൽവിന്റെ മൊബൈൽ ഫോൺ വിൽപനയുമായി ബന്ധപ്പെട്ട് ഒരുമാസം മുമ്പ് ഓവർബ്രിഡ്ജിന് സമീപമുണ്ടായ അടിപിടിയുടെ തുടർച്ചയായാണ് വധശ്രമമെന്നാണ് പോലീസ് പറയുന്നത്.
ഡിസിപി ബി.വി.വിജയ് ഭരത് റെഡ്ഢിയുടെ നേതൃത്വത്തിൽ എസിപി സ്റ്റുവെർട്ട് കീലർ, സിഐ വിമൽ, എസ്ഐമാരായ വിപിൻ, ഷെഫിൻ, സിവിൽ പോലീസ് ഓഫീസർമാരായ ശരത് ചന്ദ്രൻ, ഡിക്സൺ, രഞ്ജിത്, രാജേഷ്, അരുൺ ദേവ്, സാജൻ, വിജിൻ, ഷിനി എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
മലപ്പുറം എടവണ്ണയിൽ വന്‍ ആയുധശേഖരം പിടിച്ചെടുത്തു; 20 എയര്‍ ഗണ്ണുകളും മൂന്ന് റൈഫിളുകളും 200ലധികം വെടിയുണ്ടകളും 40 പെലറ്റ് ബോക്സും കണ്ടെത്തി; ഒരാൾ അറസ്റ്റിൽ


വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.