നടൻ പ്രേം നസീറിനെക്കുറിച്ച് പറഞ്ഞ വിവാദ പ്രസ്താവനയിൽ മാപ്പപേക്ഷയുമായി നടൻ ടിനി ടോം. ഒരു സീനിയർ പറഞ്ഞ കാര്യമാണ് പറഞ്ഞത്. ഒരു രീതിയിലും അദ്ദേഹത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചില്ലെന്നും ടിനി ഫേസ്ബുക്കിൽ മാപ്പ് പറഞ്ഞുകൊണ്ട് പങ്കുവെച്ച വീഡിയോയിൽ പറയുന്നു. ഒരു അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളില്‍ നിന്ന് അടര്‍ത്തിയെടുക്കപ്പെട്ട ഭാഗം തെറ്റായി പ്രചരിപ്പിക്കുകയായിരുന്നുവെന്നും മോശപ്പെടുത്താനോ അവഹേളിക്കാനോ പറഞ്ഞതല്ലെന്നും വിഡിയോയില്‍ പറയുന്നു. വാര്‍ത്തകളില്‍ വന്നതുപോലെ വേദനിപ്പിക്കാന്‍ താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും തന്നെ കൊണ്ട് അതിനാവില്ലെന്നും പ്രേം നസീറിന്‍റെ വലിയ ആരാധകനാണ് താനെന്നും ടിനി കൂട്ടിച്ചേര്‍ത്തു.
വിദഗ്ധസമിതി റിപ്പോർട്ട് തള്ളി ; വേടന്റെ ഗാനം കാലിക്കറ്റ് സർവ്വകലാശാല സിലബസിൽ ഉൾപെടുത്താൻ തീരുമാനം
സീനിയറായ ഒരാളാണ് തന്നോട് ഇക്കാര്യം പറഞ്ഞതെന്നും എന്നാല്‍ ഇപ്പോള്‍ അദ്ദേഹം അത് നിഷേധിക്കുകയാണെന്നും ടിനി പറയുന്നു. തന്‍റെ ഭാഗത്ത് നിന്ന് തെറ്റു പറ്റിയിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നും ടിനി വിഡിയോയില്‍ വ്യക്തമാക്കി. സിനിമകൾ ഇല്ലാതായതോടെ പ്രേം നസീർ എല്ലാ ദിവസവും മേക്കപ്പിട്ട് അടൂർ ഭാസിയുടെയും ബഹദൂറിന്റെയും വീട്ടിൽ പോയി കരയുമായിരുന്നു എന്ന പരാമർശമാണ് വിവാദമായത് എന്നാണ് പുറത്തുവരുന്ന വിവരം. നസീർ സർ മനസ് വിഷമിച്ചാണ് മരിച്ചതെന്നും ടിനി പറഞ്ഞതായി ആരോപണങ്ങളുയർന്നു. പിന്നാലെ, സംവിധായകൻ എം.എ. നിഷാദ്, ഭാഗ്യലക്ഷ്മി തുടങ്ങി ഒട്ടേറെ പേർ ടിനിയെ രൂക്ഷമായി വിമർശിച്ച് രംഗത്ത് എത്തിയിരുന്നു.
നസീർ സാറിനെ ആരാധിക്കുന്ന ലോകത്തെ ഒരുപാട് പേരിൽ ഒരാൾ മാത്രമാണ് ഞാൻ. നസീർ സാർ എവിടെ കിടക്കുന്നു, ഞാൻ എവിടെ കിടക്കുന്നു. അത്രയും വലിയൊരു സ്റ്റാറിനെ മോശം പറയാൻ ഞാൻ ആളല്ല. ഒരു അഭിമുഖത്തിൽ നിന്ന് അടർത്തിയെടുത്ത ഒരു ചെറിയ ഭാഗമാണ് പ്രചരിപ്പിച്ചത്. നസീർ സാറിനെ നേരിട്ട് കണ്ടിട്ടുപോലുമില്ല.ഒരിക്കലും അദ്ദേഹത്തെ അപകീർത്തിപ്പെടുത്താൻ ലക്ഷ്യമിട്ടല്ല. ഞാൻ ഒരു തെറ്റ് ചെയ്തിട്ടെങ്കിൽ അതിൽ നിരുപാധികം മാപ്പ് ചോദിക്കാൻ തയ്യാറാണ്. ഇത്രയും വലിയൊരു ലെഡൻഡിന്റെ കാൽക്കൽ വീഴാനും തയ്യാറാണെന്നും ടിനി പറഞ്ഞു.
മഹാ കുംഭമേളയിലെ ചാരക്കണ്ണുള്ള സുന്ദരി മലയാള സിനിമയിലെ നായികയാകുന്നു


വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.