സീരിയൽ താരങ്ങളുടെ സംഘടനയായ ATMA യുടെ ഇരുപതാമത് ജനറൽ ബോഡി മീറ്റിങ് തിരുവനന്തപുരം എസ്.പി.ഗ്രാൻഡ് ഡേയ്സ് ഹോട്ടലിൽ നടന്നു. ഗതാഗത വകുപ്പ് മന്ത്രി .കെബി ഗണേഷ് കുമാർ പ്രസിഡന്റും മോഹൻ അയിരൂർ, കിഷോർ സത്യാ വൈസ് പ്രസിഡന്റുമാരും ദിനേശ് പണിക്കർ ജനറൽ സെക്രട്ടറിയും പൂജപ്പുര രാധാകൃഷ്ണൻ സെക്രട്ടറിയും സാജൻ സൂര്യ ട്രഷറുമായി തെരഞ്ഞെടുക്കപ്പെട്ടു.
തെറ്റിദ്ധരിപ്പിക്കും വിധം രേഖകൾ ഹാജരാക്കി; നിവിൻ പോളിക്കെതിരെ പരാതി നൽകിയ നിർമ്മാതാവിനെതിരെ അന്വേഷണം
ആൽബർട്ട് അലക്സ്, ബ്രഷ്നേവ്, ജീജാ സുരേന്ദ്രൻ, കൃഷ്ണകുമാർ മേനോൻ, മനീഷ് കൃഷ്ണ, നിധിൻ പി ജോസഫ്, പ്രഭാശങ്കർ, രാജീവ് രംഗൻ, സന്തോഷ് ശശിധരൻ, ഷോബി തിലകൻ, ഉമാ എം നായർ, വിജയകുമാരി, വിനു വൈ.എസ്. എന്നിവരെ എക്സിക്യൂട്ടീവ് മെമ്പർന്മാരുമായി പുതിയ ഭരണസമിതി നിലവിൽ വന്നു.
നിരവധി അംഗീകാരങ്ങൾ നേടിയ ആത്മ അംഗങ്ങളെ ആദരിക്കുകയും മികച്ച വിജയങ്ങൾ നേടിയ അംഗങ്ങളുടെ മക്കൾക്ക് സ്‌കോളർഷിപ്പ് വിതരണം, അംഗങ്ങൾക്കുള്ള ചികിത്സാസഹായം വിതരണം, വിവിധ സെമിനാറുകൾ ഉൾപ്പെടെ നടന്ന ജനറൽ ബോഡിയിൽ നാനൂറിൽ പരം സീരിയൽതാരങ്ങൾ പങ്കെടുത്തു.
പ്രാദേശിക രാജ്യാന്തര ചലച്ചിത്രമേള സംഘാടക സമിതി രൂപീകരിച്ചു; നാല് ദിവസങ്ങൾ, 58 സിനിമകൾ



വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.