യുഡിഎഫ് ഘടകകക്ഷി ആക്കണമെന്ന നിലപാടിൽ ഉറച്ചു നിൽക്കുന്നുവെന്ന തൃണമൂൽ കോൺഗ്രസ് നേതാവ് പിവി അൻവർ. അസോസിയേറ്റ് അംഗമാക്കിയാൽ അംഗീകരിക്കില്ല. മുന്നണിയായോ, അല്ലാതെയോ തിരഞ്ഞെടുപ്പിൻ്റെ ഭാഗമാകുമെന്നും പി വി അൻവർ പറഞ്ഞു. എന്നാൽ വിഷയത്തിൽ ആലോചിച്ച് തീരുമാനമെടുക്കാമെന്നാണ് ലീഗ് നേതൃത്വം പിവി അൻവറിനെ അറിയിച്ചിരിക്കുന്നത്.
കോൺഗ്രസ് നേതാക്കളായ കെ പ്രവീൺകുമാർ, കെപിസിസി ജനറൽ സെക്രട്ടറി കെ ജയന്ത് എന്നിവർ അൻവറിന്റെ വീട്ടിലെത്തി ചർച്ച നടത്തി. കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാട് പിവി അൻവറിനെ അറിയിക്കാനും തിരിച്ച് അൻവറിന്റെ ആവശ്യങ്ങൾ കോൺഗ്രസ് നേതൃത്വത്തെ അറിയിക്കാനും വേണ്ടിയാണ് അൻവറുമായി ഇത്തരത്തിൽ ഒരു കൂടിക്കാഴ്ച്ചയെന്നാണ് കോൺഗ്രസ് നേതാക്കളുടെ പ്രതികരണം.
അൻവർ യുഡിഎഫിനൊപ്പമുണ്ടാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഇനി തീരുമാനമെടുക്കേണ്ടത് യുഡിഎഫും അദേഹവും കൂടിയാണെന്നും പ്രവീൺകുമാർ മാധ്യമങ്ങളോട് പറഞ്ഞു


സ്ഥാനാർത്ഥിത്വം നൽകിയില്ല ; ആലപ്പുഴയിൽ കോൺഗ്രസ് അംഗം ആത്മഹത്യക്ക് ശ്രമിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.