“യുഡിഎഫിലേക്കും മത്സരിക്കാനുമില്ല”; സതീശനെ ചില ഗൂഢശക്തികൾ നിയന്ത്രിക്കുന്നുവെന്നും അൻവർ

പ്രതിപക്ഷ നേതാവ് വിഡി സതീശൻ നയിക്കുന്ന യുഡിഎഫിലേക്കില്ലെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് പിവി അൻവർ. യുഡിഎഫിൽ വിശ്വാസം നഷ്ടപ്പെട്ടു. നിലമ്പൂരിൽ മത്സരിക്കാൻ തല്ക്കാലം ഇല്ല. മത്സരിക്കാൻ തനിക്ക് താല്പര്യമുണ്ട്, കയ്യിൽ പണമില്ലെന്നും അൻവർ പറഞ്ഞു. താൻ എംഎൽഎ സ്ഥാനം രാജിവച്ചത് ആരെയും കണ്ടിട്ടല്ല. സാധാരണ ജനങ്ങളാണ് തൻ്റെ ശക്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സതീശന് തന്നോട് വ്യക്തിപരമായ വിരോധമില്ല. പ്രതിപക്ഷ നേതാവിനെ നിയന്ത്രിക്കുന്ന ചിലർ ഉണ്ട്. അവർ നൽകിയ ഉറപ്പിൻ്റെ പുറത്താണ് തനിക്കെതിരെ സതീശൻ നിൽക്കുന്നത്. ആര്യാടൻ ഷൗക്കത്തിനെ എതിർക്കാൻ വ്യക്തമായ ഒരുപാട് കാരണങ്ങൾ ഉണ്ട്. അത് പിന്നീട് വിശദമാക്കാം. യുഡിഎഫിലേക്കില്ല എന്നത് തൻ്റെ പ്രഖ്യാപിത നയമാണ്. അക്കാര്യം ആവശ്യപ്പെട്ട് ഒരു നേതാവും തന്നെ വിളിക്കരുതെന്നും അൻവർ വ്യക്തമാക്കി.

യുഡിഎഫിൻ്റെ ഭാഗമാക്കിയാൽ ആരെയും പിന്തുണയ്ക്കാമെന്ന് താൻ അറിയിച്ചത്. അതുണ്ടായില്ല. പിണറായിസത്തിന് എതിരെയാണ് തൻ്റെ പോരാട്ടം. അത് തുടരും ഒപ്പം തൻ്റെ ജീവൻ നിലനിർത്താനുള്ള പോരാട്ടവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പിണറായിക്കെതിരെ തുടർച്ചയായി പ്രതികരിക്കുന്നത് കൊണ്ട് തന്നെ ഔട്ട്സ്പോക്കൺ ആക്കി മാറ്റി. സാധാരണക്കാർക്ക് വേണ്ടിയാണ് തൻ്റെ പോരാട്ടം. അത് അധികപ്രസംഗം ആണെങ്കിൽ അങ്ങനെ ആകട്ടെ. യുഡിഎഫിൽ എത്തിയാലും അൻവർ അൻവറായിരിക്കും. അധികപ്രസംഗിയായി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *