ഓപ്പറേഷൻ സിന്ദൂരിനിടെ പാകിസ്താനെ പരസ്യമായി പിന്തുണച്ചതിന് തുർക്കിയെ ബഹിഷ്ക്കരിക്കണമെന്ന ആവശ്യം ഇന്ത്യയിൽ ഉയരുന്നതിനിടയിൽ ഇസ്ലാമാബാദിനുളള പിന്തുണ ആവർത്തിച്ച് പ്രസിഡന്റ് റജബ് തയ്യിബ് എർദോഗൻ . രാജ്യത്തെ പൂർണമായി ബഹിഷ്കരിക്കാൻ വിവിധ രാഷ്ട്രീയ പാർട്ടികൾ ഉൾപ്പെടെ ആഹ്വാനം ചെയ്തതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ പരാമർശം.
പാകിസ്താനെ സഹോദര രാഷ്ട്രമായി പ്രഖ്യാപിച്ച് ഏത് സാഹചര്യത്തിലും പിന്തുണ ഉണ്ടാകുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. പാകിസ്താന് നൽകിയ ശക്തമായ പിന്തുണയ്ക്കും അചഞ്ചലമായ ഐക്യദാർഢ്യത്തിനും എർദോഗനോട് നന്ദി പറഞ്ഞ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ എക്സ് പോസ്റ്റിനുള്ള പ്രതികരണമായാണ് അദ്ദേഹത്തിന്റെ പരാമർശങ്ങൾ. പാകിസ്താൻ്റെ നല്ല സമയത്തും മോശം സമയത്തും നിങ്ങളുടെ പക്ഷത്ത് നിൽക്കുമെന്നായിരുന്നു പ്രതികരണം.
“എന്റെ പ്രിയ സഹോദരൻ പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗന്റെ പാകിസ്താനോടുള്ള ശക്തമായ പിന്തുണയും അചഞ്ചലമായ ഐക്യദാർഢ്യവും എന്നെ വല്ലാതെ സ്പർശിച്ചു. തുർക്കിയുമായുള്ള ദീർഘകാലവും, കാലം തെളിയിച്ചതും, നിലനിൽക്കുന്നതുമായ സാഹോദര്യ ബന്ധങ്ങളിൽ പാകിസ്താൻ അഭിമാനിക്കുന്നു, ഓരോ പുതിയ വെല്ലുവിളിയിലും അത് കൂടുതൽ ശക്തമാകുന്നു. ദക്ഷിണേഷ്യയിൽ സമാധാനം വളർത്തുന്നതിൽ അദ്ദേഹത്തിന്റെ പങ്കിനും ദൃഢനിശ്ചയത്തോടെയുള്ള ശ്രമങ്ങൾക്കും ഞാൻ പ്രത്യേകം നന്ദിയുള്ളവനാണ്. നമ്മുടെ രണ്ട് രാജ്യങ്ങൾക്കും ജനങ്ങൾക്കും ശോഭനവും സമൃദ്ധവുമായ ഒരു ഭാവി കെട്ടിപ്പടുക്കാൻ നമ്മൾ ഒരുമിച്ച് പ്രവർത്തിക്കാം. അത് പാകിസ്ഥാനും തുർക്കിയയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കാനും വളർച്ച കൈവരിക്കാനും ഇടവരുത്തും” – ഷെരീഫ് എക്‌സിൽ കുറിച്ചു.
ഈ പോസ്റ്റിന് മറുപടിയായി എർദോഗൻ പാകിസ്താനെ തുർക്കിയുടെ ‘സഹോദര രാഷ്ട്രം’ എന്ന് വിശേഷിപ്പിക്കുകയും ഏത് പ്രതികൂല സാഹചര്യത്തിലും പാകിസ്താനൊപ്പം നിൽക്കുമെന്ന് ആവർത്തിക്കുകയും ചെയ്തു.
“തുർക്കിയും പാകിസ്താനം തമ്മിലുള്ള സാഹോദര്യം – ലോകത്തിലെ ചുരുക്കം ചില രാജ്യങ്ങൾക്ക് മാത്രമേ അങ്ങനെ ഒരു ബന്ധം അവകാശപ്പെടാൻ കഴിയുകയുള്ളു – യഥാർത്ഥ സൗഹൃദത്തിന്റെ ഏറ്റവും മികച്ച ഉദാഹരണങ്ങളിൽ ഒന്നാണ് ഈ ബന്ധം. തുർക്കി, പാകിസ്താൻ്റെ സമാധാനം, സ്ഥിരത, സമൃദ്ധി എന്നിവയ്ക്ക് വലിയ പ്രാധാന്യം നൽകുന്നു. സംഘർഷങ്ങൾ പരിഹരിക്കുന്നതിൽ പാകിസ്താൻ കാണിച്ച വിവേകപൂർണ്ണവും ക്ഷമാപരവുമായ സമീപനത്തെയും ചർച്ചയുടേയും അനുരഞ്ജനത്തിനുമുള്ള അതിന്റെ പ്രതിബദ്ധതയെയും ഞങ്ങൾ ആത്മാർത്ഥമായി അഭിനന്ദിക്കുന്നു. മുൻകാലങ്ങളിലെന്നപോലെ, നല്ല സമയങ്ങളിലും മോശം സമയങ്ങളിലും ഞങ്ങൾ നിങ്ങളുടെ പക്ഷത്ത് നിൽക്കും. ഞങ്ങളുടെ പ്രിയ സുഹൃത്തും സഹോദര രാഷ്ട്രവുമായ പാകിസ്ഥാന് എന്റെ ഹൃദയംഗമമായ ആശംസകൾ നേരുന്നു,” എന്നായിരുന്നു എൽദോഗൻ എക്‌സിൽ മറുപടി നൽകിയത്.


എറണാകുളത്ത് ടണലിൽ വീണ് അതിഥി തൊഴിലാളി മരിച്ചു
ഒന്നര വയസ്സുകാരനെ എറിഞ്ഞു കൊന്ന ശരണ്യക്ക് ജീവപര്യന്തവും, ഒരു ലക്ഷം രൂപ പിഴയും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.