എന്നും സാധാരണക്കാരൻ്റെ സഖാവായി നിലനിന്ന VS എന്ന രണ്ടക്ഷരം; സമരസൂര്യൻ്റെ ജ്വലിക്കുന്ന ജീവിതരേഖയിലൂടെ

ഒരു നൂറ്റാണ്ടിലേറെ നീണ്ടു നിന്ന ഐതിഹാസിക ജീവിത്തിൽ സമര പോരാട്ടങ്ങളുടെ കനലിൽ നിന്നും ഉയർന്ന് വന്ന രാഷ്ട്രീയ നേതാവാണ് വി.എസ്. അച്യുതാനന്ദൻ. കേരളത്തിൻ്റെ രാഷ്ട്രീയ ചരിത്രത്തിലെ ജ്വലിക്കുന്ന അധ്യായം ഇന്ന് വിടവാങ്ങിയിരിക്കുകയാണ്. തിരുവനന്തപുരത്തെ പട്ടം എസ്.യു.ടി ആശുപത്രിയിൽ ഇന്ന് ഉച്ചക്ക് 3.20 ഓടെയാണ് ആ സമര ജീവിതത്തിന് തിരശീല വീണത്. വിഎസ് എന്ന രണ്ടക്ഷരം എന്നും സാധാരണക്കാരുടെ സഖാവായിരുന്നു. പോരാട്ടത്തിൻ്റെ മറുപേര് എന്നുതന്നെ വിളിക്കാവുന്ന കമ്മ്യൂണിസ്റ്റുകാരൻ.

ചെറുപ്പം മുതൽ ദാരിദ്ര്യവും പട്ടിണിയും അരക്ഷിതാവസ്ഥയുമെല്ലാം കൂടെയുണ്ടായിരുന്നു. നാലാംവയസ്സിൽ അമ്മയും പതിനൊന്നാം വയസ്സിൽ അച്ഛനും മരിച്ചതോടെ പന്ത്രണ്ടാം വയസ്സിൽ ജ്യേഷ്ഠൻ ഗംഗാധരൻ്റെ തയ്യൽക്കടയിൽ സഹായിയായി. പിന്നീട് ആസ്പിൻവാൾ കയർ ഫാക്ടറിയിൽ തൊഴിലാളിയായ വിഎസ് 1939 ൽ സ്റ്റേറ്റ് കോൺഗ്രസിൽ ചേർന്നു; സ്വാതന്ത്ര്യ സമരത്തിൻ്റെ ഭാഗമായി. 1940, പതിനേഴാം വയസ്സിൽ കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായി. പുന്നപ്ര-വയലാർ സമരത്തിൻ്റെ ഭാഗമായി 1946 ഒക്ടോബർ 28 ന് പോലീസിൻ്റെ പിടിയിലായി. പൂഞ്ഞാർ ലോക്കപ്പിൽവച്ച് അനുഭവിച്ചത് കൊടിയ മർദനം. പൊലീസുകാർ തോക്കിൻ്റെ ബയനറ്റ് കാൽവെള്ളയിൽ, തുളച്ചിറക്കി, കാലുകൾ മരിച്ചെന്നു കരുതി കുറ്റിക്കാട്ടിലേക്ക് വലിച്ചെറിയുകവരെ ചെയ്തു.

പുന്നപ്ര-വയലാർ സമരത്തിൻ്റെ പേരിൽ വിഎസ് മൂന്നുവർഷം തടവിനു ശിക്ഷിക്കപ്പെട്ടു. രാഷ്ട്രീയ ജീവിതത്തിൽ വിഎസ് അഞ്ചുവർഷവും എട്ടുമാസവും ജയിൽജീവിതവും നാലരവർഷം ഒളിവുജീവിതവും നയിച്ചിട്ടുണ്ട്. പുന്നപ്ര-വയലാർ സമരത്തിൻ്റെ ശിക്ഷയുടെ പേരിൽ മൂന്നുവർഷത്തെ ശേഷം 1963 ൽ ചൈനീസ് ചാരൻ എന്ന പേരിൽ അറസ്റ്റ് ചെയ്യപ്പെട്ടു. ഒരു വർഷം നീണ്ട ജയിൽവാസം. പിന്നീട്, 1975ൽ അടിയന്തരാവസ്ഥയെ തുടർന്നു 20 മാസം ജയിൽ വാസം അനുഭവിച്ചു. അങ്ങനെ യൗവനകാലം മുഴുവൻ വേട്ടയാടപ്പെട്ടവനായി വിഎസിന് ജീവിക്കേണ്ടി വന്നു. എന്നാൽ, അവയ്ക്കൊന്നും കെടുത്തിക്കളയാനാവാത്ത വിപ്ലവാഗ്നിയായി പടർന്ന വിഎസ് ഒടുവിൽ കേരളത്തിൻ്റെ മുഖ്യമന്ത്രിപദത്തിലെത്തി. അപ്പോഴും ജനങ്ങളുടെ നേതാവ് എന്നതായിരുന്നു വിഎസിന് ഏറ്റവും ചേരുന്ന വിശേഷണം.

വി.എസ്. അച്യുതാനന്ദൻ – ജീവിതരേഖ

∙ജനനം: 1923 ഒക്ടോബർ 20
∙അച്ഛൻ: നോർത്ത് പുന്നപ്ര വെന്തലത്തറ വീട്ടിൽ ശങ്കരൻ.
∙അമ്മ: അക്കമ്മ.
∙വിദ്യാഭ്യാസം: പറവൂർ, കളർകോട്, പുന്നപ്ര സ്‌കൂളുകളിൽ ഏഴാം ക്ലാസ് വരെ.

∙നാലാംവയസ്സിൽ അമ്മയും പതിനൊന്നാം വയസ്സിൽ അച്ഛനും മരിച്ചു.
∙പന്ത്രണ്ടാം വയസ്സിൽ ജ്യേഷ്ഠൻ ഗംഗാധരൻ്റെ ഒപ്പം തയ്യൽക്കടയിൽ സഹായിയായി.
∙ആസ്പിൻവാള് കയർ ഫാക്ടറിയിൽ തൊഴിലാളിയായി.
∙1939 ലെ സ്റ്റേറ്റ് കോൺഗ്രസിൽ ചേർന്നു സ്വതന്ത്രസമരത്തിൻ്റെ ഭാഗമായി.
∙1940ൽ പതിനേഴാം വയസിൽ കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗം.
∙1946 ഒക്ടോബർ 28ന് പുന്നപ്ര-വയലാർ സമരത്തിൻ്റെ ഭാഗമായി പൊലീസിൻ്റെ പിടിയിലായി. പൂഞ്ഞാർ ലോക്കപ്പിൽ കൊടിയ മർദനം ഏറ്റു. മൂന്നുവർഷം തടവിന് ശിക്ഷിക്കപ്പെട്ടു.
∙1952ൽ പാർട്ടി ആലപ്പുഴ ഡിവിഷൻ സെക്രട്ടറി.
∙1956 മുതൽ അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ ആലപ്പുഴ ജില്ലാ സെക്രട്ടറി ∙1957 ൽ
അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം.
∙1958 ൽ പാർട്ടിയുടെ കേന്ദ്രസമിതി അംഗം.
∙1963 ൽ ചൈനീസ് ചാരൻ എന്ന പേരിൽ ഒരു വർഷം നീണ്ട ജയിൽവാസം.
∙1964 എൽഐ പാർട്ടി നേതൃത്വത്തോട് കലഹിച്ച് ഇന്ത്യ ദേശീയ ഫെഡറേഷനിൽ നിന്ന് ഇറങ്ങിവന്ന് കമ്യൂണിസ്റ്റ് പാർട്ടി ഓഫ് (മാർക്സിസ്റ്റ്) രൂപീകരിച്ച 32 അംഗങ്ങൾ.
∙1965ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അമ്പലപ്പുഴയിൽ നിന്ന് ആദ്യമായി സ്ഥാനാർഥിയായി. കോൺഗ്രസിലെ കെ.കൃഷ്ണക്കുറുപ്പിനോട് തോറ്റു.
∙1967ലെ തിരഞ്ഞെടുപ്പിൽ അമ്പലപ്പുഴയിൽ കോൺഗ്രസ് സ്ഥാനാർഥി എ.അച്യുതനെ പരാജയപ്പെടുത്തി ആദ്യമായി നിയമസഭയിലെത്തി.
∙1970ൽ അമ്പലപ്പുഴയിൽ നിന്ന് നിയമസഭയിലേക്ക് തിരിഞ്ഞെടുത്തു. ആർഎസ്പിയുടെ കുമാരപിള്ളയെയാണ് തോൽപിച്ചത്.
∙1975ൽ അടിയന്തരാവസ്ഥയെ തുടർന്നു 20 മാസം ജയിൽ വാസം.
∙1977ലെ അടിയന്തരാവസ്ഥ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അമ്പലപ്പുഴയിൽ ആർഎസ്പിയുടെ കുമാരപിള്ളയോട് പരാജയപ്പെട്ടു.
∙1980 മുതൽ 1992 വരെ തുടർച്ചയായി സിപിഎം സംസ്ഥാന സെക്രട്ടറി.
∙1985 ൽ സിപിഎം പൊളിറ്റ് ബ്യൂറോ അംഗം.
∙1991ൽ മാരാരിക്കുളത്ത് മത്സരിച്ചു. കോൺഗ്രസിലെ ഡി.സുഗതനെ 9980 വോട്ടുകൾക്ക് തോൽപിച്ചുകൊണ്ടായിരുന്നു വിഎസിൻ്റെ പാർലമെൻ്ററി രംഗത്തേക്കുള്ള തിരിച്ചുവരവ്.
∙1996ലെ തിരഞ്ഞെടുപ്പിൽ മാരാരിക്കുളത്ത് പരാജയപ്പെട്ടു.
∙2001ൽ മലമ്പുഴ മണ്ഡലത്തിൽ നിന്ന് വിജയിച്ച വിഎസ് പ്രതിപക്ഷ നേതാവായി.
∙ 2006ൽ മലമ്പുഴയിൽ നിന്ന് 20,017 വോട്ടിൻ്റെ ഭൂരിപക്ഷത്തോടെ വി.എസ്. അച്യുതാനന്ദൻ കേരളത്തിൻ്റെ ഇരുപതാമത്തെ മുഖ്യമന്ത്രിയായി.
∙2011ലും 2016ലും വിഎസിൻ്റെ മണ്ഡലം മലമ്പുഴ തന്നെയായിരുന്നു. ഇരുവട്ടവും മണ്ഡലത്തിലെ വോട്ടർമാർ അദ്ദേഹത്തെ പിന്തുണച്ചു.
∙2011-2016ൽ പ്രതിപക്ഷ നേതാവായി.
∙2016 ഓഗസ്റ്റ് 9 മുതൽ 2021 ജനുവരി 31 വരെ ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷൻ.
∙ദേശാഭിമാനിയുടെ പത്രാധിപരായി ഏഴു വർഷം പ്രവർത്തിച്ചു.
∙മാർക്സിസ്റ്റ് സൈദ്ധാന്തിക പ്രസിദ്ധീകരണമായിരുന്ന ചിന്തയുടെ പത്രാധിപരായിരുന്നു ദീർഘകാലം.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *