താനും 11A സീറ്റിലായിരുന്നു ഇരുന്നതെന്ന് മറ്റൊരു വിമാന അപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട മറ്റൊരാൾ; എന്താണ് ഈ ഇരിപ്പിടത്തിൻ്റെ പ്രത്യേക

താനും മുമ്പ് ഒരു വിമാന അപകടത്തിൽ നിന്നും രക്ഷപ്പെട്ട തായ്‌ലൻഡിൽ നിന്നുള്ള നടനും ഗായകനുമായ ജെയിംസ് റുവാങ്‌സാക് ലോയ്‌ചുസാകിൻ്റെ വെളിപ്പെടുത്തലാണ് സോഷ്യൽ മീഡിയയിൽ പുതിയ ചർച്ച. അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനാപകടത്തിൽ നിന്ന് രക്ഷപ്പെട്ട ഒരേയൊരു ആളായ വിശ്വാഷ് കുമാർ രമേശ്11A സീറ്റിൽ ഇരുന്നയാളാണ് എന്ന് കണ്ടെത്തിയപ്പോൾ നടത്തിയ പ്രതികരണമാണ് ചർച്ചാ വിഷയം.

1998-ൽ തായ് എയർവേയ്‌സിന്റെ TG261 വിമാനത്തിൽ സഞ്ചരിച്ചിരുന്ന  ലോയ്‌ചുസാക്, താനും 11A എന്ന സീറ്റിലായിരുന്നു ഇരുന്നതെന്നാണ് പറയുന്നത്. തായ്‌ലൻഡിലെ സൂററ്റ് താനിയിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് വിമാനം തകർന്നുവീണത്.

വിമാനത്തിലുണ്ടായിരുന്ന 146 പേരിൽ 101 പേർ മരിച്ചു. രക്ഷപ്പെട്ടവരിൽ ഒരാളായിരുന്നു അദ്ദേഹം. “ഇന്ത്യയിൽ ഒരു വിമാനാപകടത്തിൽ നിന്ന് രക്ഷപ്പെട്ടയാൾ. അവൻ ഞാൻ യാത്ര ചെയ്ത അതേ സീറ്റിലാണ് ഇരുന്നത്. 11A” – ലോയ്ചുസാക്  ഫേസ്ബുക്കിൽ കുറിച്ചു.

എന്നാൽ ഇത് വെറും യാദൃശ്ചികമാണ് എന്നതാണ് വസ്തുത. തായ് എയർവേയ്‌സ് ഫ്ലൈറ്റ് ഒരു എയർബസ് A310 ആയിരുന്നു. അതേസമയം എയർ ഇന്ത്യ ഫ്ലൈറ്റ് AI-171 ഒരു ബോയിംഗ് 787-8 ഡ്രീംലൈനറും ആയിരുന്നു. 11A യുടെ രൂപകൽപ്പന, ലേഔട്ട്, സീറ്റ് പൊസിഷനിംഗ് എന്നിവ രണ്ട് വിമാനങ്ങളിലും വ്യത്യസ്തമാണ്.

വിമാനത്തിലുണ്ടായിരുന്ന 242 പേരിൽ വിശ്വാഷ് മാത്രമാണ് രക്ഷപ്പെട്ടത്. എന്നാൽ തായ്ലൻഡിൽ 27 വർഷം മുമ്പ് നടന്ന അപകടത്തിൽ 45 പേരും രക്ഷപ്പെട്ടിരുന്നു.

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *