ഫ്രാൻസിന് പിന്നാലെപലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കുമെന്ന നിലപാടുമായി ബ്രിട്ടൻ. ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമറുടേതാണ് പ്രസ്താവന. സെപ്റ്റംബറിനുള്ളിൽ ഇസ്രായേൽ വെടി നിർത്തൽ നടപടികൾ എടുക്കണമെന്നും ഇല്ലെങ്കിൽ പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കുമെന്നുമാണ് മുന്നറിയിപ്പ്.
സ്കോട്ട്ലൻഡിലെ ടേൺബെറി ഗോൾഫ് കോഴ്‌സിൽ വെച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തിയതിന് ഒരു ദിവസത്തിന് ശേഷമാണ് ഇങ്ങനെയൊരു വാർത്ത എന്നതും ശ്രദ്ധേയമാണ്. “ഞാൻ ഒരു നിലപാട് സ്വീകരിക്കാൻ പോകുന്നില്ല, അദ്ദേഹം ഒരു നിലപാട് സ്വീകരിക്കുന്നതിൽ എനിക്ക് പ്രശ്‌നമില്ല,” പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കാനുള്ള മിസ്റ്റർ സ്റ്റാർമറുടെ നിലപാടിൽ നീക്കത്തെനെക്കുറിച്ച് ട്രംപ് പ്രതികരിച്ചിരുന്നു.
മുമ്പ് ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ വെച്ച് സെപ്തംബറിൽ പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കുമെന്നാണ് ഫ്രാൻസ് പ്രസിഡൻ്റ് ഇമ്മാനുവേൽ മാക്രോൺ പ്രതികരിച്ചത്. ഇതിന് പിന്നാലെയാണ് ബ്രിട്ടനും രംഗത്ത് വന്നിരിക്കുന്നത്. ജൂലൈ 25 ന് സ്റ്റാർമറുടെ ലേബർ പാർട്ടിയിൽ നിന്നുള്ള 221 ബ്രിട്ടീഷ് എംപിമാർ പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു.
വി.ജി.ബി.റാംജി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം


വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.