റഷ്യയിലെ സുപ്രധാന വ്യോമതാവളം തകർത്തതായി യുക്രെയ്ൻ. റഷ്യയിലെ വൊറോനെഷ് മേഖലയിലെ ബോറിസോഗ്ലെബ്സ്ക് വ്യോമതാവളം സൈന്യം ആക്രമിച്ചതായിട്ടാണ് അവകാശവാദം. എസ്യു -34, എസ്യു 35 എസ്, എസ്യു 30 എസ്എം എന്നീ യുദ്ധവിമാനങ്ങളുടെ ഹോംബേസ് എന്നാണ് ഈ താവളം അറിയപ്പെടുന്നത്.
റഷ്യ ഇതിനോട് പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ദിവസം നൂറുകണക്കിന് ഡ്രോണുകൾ ഉപയോഗിച്ച് യുക്രെയ്നിൽ വ്യാപക ആക്രമണം നടത്തിയത് നുള്ള മറുപടിയാണിതെന്ന് സൈനിക മേധാവി പറഞ്ഞു. യുക്രെയ്ൻ അധിനിവേശം ആരംഭിച്ച ശേഷമുള്ള ഏറ്റവും ശക്തമായ വ്യോമാക്രമണമായിരുന്നു വെള്ളിയാഴ്ച റഷ്യ നടത്തിയത്. രാത്രിയിൽ റഷ്യ 322 ഡ്രോണുകളും ഡെക്കോയികളും ഉക്രെയ്നിലേക്ക് വിക്ഷേപിച്ചതായി യുക്രെയ്ൻ വ്യോമസേന അറിയിച്ചു. ഇതിൽ 157 എണ്ണം വെടിവച്ചിടുകയും 135 എണ്ണം ഇലക്ട്രോണിക് ജാമിങ് കാരണം ലക്ഷ്യം കണ്ടില്ലെന്നും യുക്രെയ്ൻ സേന അവകാശപ്പെട്ടു.,
ഇരുരാജ്യങ്ങളും തമ്മിൽ തുർക്കിയയിലെ ഇസ്തംബൂളിൽ സമാധാന ചർച്ച തുടങ്ങാനിരിക്കെയാണ് ആക്രമണ-പ്രത്യാക്രമണങ്ങൾ രൂക്ഷമായത്. അമേരിക്ക മുൻകൈയെടുത്ത് തുടങ്ങിയ വെടിനിർത്തൽ ശ്രമങ്ങളും എങ്ങുമെത്തിയിട്ടില്ല.
കഴിഞ്ഞ മാസം റഷ്യയിലെ വ്യോമതാവളത്തിൽ ആക്രമണം നടത്തി 40ലേറെ യുദ്ധവിമാനങ്ങൾ യുക്രെയ്ൻ നശിപ്പിച്ചിരുന്നു. ട്രക്കുകളിൽ ഡ്രോണുകൾ റഷ്യയിലേക്ക് രഹസ്യമായി കടത്തിയാണ് ആക്രമണം ആസൂത്രണം ചെയ്തത്.


അയർലണ്ടിൽ ഇന്ത്യൻ വംശജയായ ആറു വയസുകാരിക്ക് നേരെ വംശീയ അക്രമം
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.