തൃശൂരിൽ അവിവാഹിതരായ മാതാപിതാക്കൾ നവജാത ശിശുക്കളെ കുഴിച്ചിട്ടു.തൃശൂർ പുതുക്കാടാണ് സംഭവം വർഷങ്ങളായി ഒന്നിച്ച് താമസിക്കുന്ന 21 വയസുള്ള യുവതിയും 26 വയസുള്ള യുവാവും പോലീസ് കസ്റ്റഡിയിൽ. ഇരുവരും വർഷങ്ങളായി ഒന്നിച്ച് താമസിക്കുകയായിരുന്നു. മൂന്ന് വർഷം മുമ്പാണ് ആദ്യത്തെ കുഞ്ഞിനെ കുഴിച്ചിടുന്നത്. രണ്ട് വർഷം മുമ്പാണ് രണ്ടാമത്തെ സംഭവമെന്നും പൊലീസ് മറിഞ്ഞു.
സംഭവം കൊലപാതകമാണോ എന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷിക്കുകയാണ്. കൂടുതൽ വിവരങ്ങൾ പിന്നീട് വിശദീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. മദ്യലഹരിയിലാണ് യുവാവ് പൊലിസ് സ്റ്റേഷനിൽ എത്തിയത്. ദോഷം മാറുന്നതിനായി കര്‍മ്മം ചെയ്യാന്‍ അസ്ഥി പെറുക്കി സൂക്ഷിച്ചെന്നായിരുന്നു യുവാവ് പറയുന്നത്. ഒപ്പം താമസിച്ച യുവതിയുടെ നിർദേശപ്രകാരമാണ് ഇങ്ങനെ ചെയ്ത്. യുവതി തന്നെയും അപായപ്പെടുത്തുമെന്ന ഭയംകൊണ്ടാണ് സ്റ്റേഷനിൽ എത്തിയത് എന്നാണ് യുവാവ് പറഞ്ഞത്.
രണ്ട് പോലീസ് സ്റ്റേഷൻ പരിധിയിലാണ് മൃതദേഹങ്ങൾ കുഴിച്ചിട്ടത് എന്നാണ് യുവാവ് പറഞ്ഞതെന്ന് പൊലീസ് വ്യക്തതമാക്കി. വെള്ളികുളങ്ങര പൊലീസ് സ്റ്റേഷൻ പരിധിയിലും പുതുക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിലുമാണ് സംഭവം നടന്നത്.
ലഹരിക്കടത്തിനായി പ്രായപൂർത്തിയാകാത്ത കുട്ടികളെ തട്ടിക്കൊണ്ടു പോയി ; മൂന്നംഗ സംഘം പിടിയിൽ


കോഴിക്കോട് ഡോക്ടറുടെ വീട്ടിൽനിന്നും 45 പവനോളം സ്വർണാഭരണങ്ങൾ മോഷ്ടിച്ചു ; പശ്ചിമ ബംഗാൾ സ്വദേശി പിടിയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.