എഴുപത്തിയൊന്നാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. 2023ൽ സെൻസർ ചെയ്ത ചിത്രങ്ങളാണ് പുരസ്കാരത്തിനായി പരിഗണിക്കപ്പെട്ടത്. ബോളിവുഡ് താരങ്ങളായ ഷാറൂഖ് ഖാനും വിക്രാന്ത് മാസിയും മികച്ച നടനുള്ള പുരസ്കാരം പങ്കിട്ടു. ജവാൻ എന്ന സിനിമയിലെ പ്രകടനത്തിന് ഷാറൂഖും ട്വൽത്ത് ഫെയിൽ എന്ന ചിത്രത്തിലെ പ്രകടനത്തിനാക്ക് നടൻ വിക്രാന്ത് മാസിയും പുരസ്ക്കാരം സ്വന്തമാക്കിയത്. റാണി മുഖർജിയാണ് മികച്ച നടി. മിസ്സിസ് ചാറ്റർജി വേഴ്സസ് നോർവേ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്കാരം.
മികച്ച സഹനടിക്കുള്ള പുരസ്കാരം ഉള്ളൊഴുക്കിലെ അഭിനയത്തിന് ഉർവശി സ്വന്തമാക്കി. ഇത് രണ്ടാം തവണയാണ് ഉർവശി മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം നേടുന്നത്. 2006 ൽ അച്ചുവിൻ്റെ അമ്മ എന്ന സിനിമയിലൂടെയാണ് ഉർവശി പുരസ്കാരം സ്വന്തമാക്കിയത്. ‘പൂക്കാലം’ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ വിജയരാഘവൻ മികച്ച സഹനടനുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കി. ഇതാദ്യമായാണ് വിജയരാഘവൻ ദേശീയ പുരസ്കാരം നേടുന്നത്.
വിധു വിനോദ് ചോപ്ര സംവിധാനം ചെയ്ത 12ത് ഫെയിൽ മികച്ച ചിത്രമായി തിരഞ്ഞെടുത്തു. വിവാദ ചിത്രമായ ദി കേരള സ്റ്റോറിയിലൂടെ സുദിപ്തോ സെൻ മികച്ച സംവിധായകനുള്ള പുരസ്കാരം സ്വന്തമാക്കി. മികച്ച മലയാള ചിത്രത്തിനുള്ള പുരസ്കാരം ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ഉള്ളൊഴുക്കിനാണ്. ‘അനിമൽ’ എന്ന ഹിന്ദി ചിത്രത്തിന്റെ റീ-റെക്കോർഡിങ്ങിലൂടെ മലയാളിയായ എംആർരാജകൃഷ്ണൻ ജൂറിയുടെ പ്രത്യേക പരാമർശം നേടി. മികച്ച പ്രൊഡക്ഷൻ ഡിസൈനുള്ള ദേശീയ പുരസ്കാരം 2018 എന്ന ചിത്രത്തിലൂടെ കലാസംവിധായകൻ മോഹൻദാസ് സ്വന്തമാക്കി. ‘ദി കേരള സ്റ്റോറി’ എന്ന ചിത്രത്തിലെ ഛായാഗ്രഹണത്തിലൂടെ പ്രസന്താനു മൊഹപാത്ര മികച്ച ഛായാഗ്രാഹകനായി. മികച്ച ഗായികയ്ക്കുള്ള പുരസ്കാരം ശിൽപ റാവുവും മികച്ച ഗായകനുള്ള പുരസ്കാരം പിവിഎൻ എസ് രോഹിതും നേടി.
ബലൂചിസ്ഥാൻ പരാമർശം ; സൽമാൻ ഖാനെ തീവ്രവാദിയായി പ്രഖ്യാപിച്ച് പാകിസ്ഥാൻ


ദിവസവും കുളിക്കാൻ തുടങ്ങി; വിവാഹശേഷം വന്ന പ്രധാന മാറ്റത്തെക്കുറിച്ച് രസകരമായ മറുപടിയുമായി നടിയും അവതാരകയുമായ ആര്യ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.