അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി.വാന്‍സ് ഇന്ത്യയില്‍. നാലു ദിവസത്തെ സന്ദര്‍ശനത്തിനായാണ് വാല്‍സ് എത്തിയത്. കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിന്റെ നേതൃത്വത്തില്‍ വാന്‍സിനെ സ്വീകരിച്ചു. വാന്‍സിനൊപ്പം ഭാര്യ ഉഷ വാന്‍സും മക്കളും ഇന്ത്യയിലെത്തിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വാല്‍സ് ഇന്ന് കൂടിക്കാഴ്ച നടത്തും. വൈകുന്നേരം 6.30നാണ് നിര്‍ണ്ണായക ചര്‍ച്ച.
പകരച്ചുങ്കം അടക്കമുള്ള നിര്‍ണ്ണായക വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും എന്നാണ് കരുതുന്നത്. കേന്ദ്ര വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി, യുഎസിലെ ഇന്ത്യന്‍ അംബാസഡര്‍ വിനയ് മോഹന്‍ ക്വാത്ര എന്നിവരുമായും വാല്‍സ് കൂടിക്കാഴച നടത്തും. അക്ഷര്‍ധാം ക്ഷേത്രം, ആഗ്ര, ജയ്പുര്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച ശേഷം 24ന് ജയ്പുരില്‍നിന്നാകും സംഘം മടങ്ങുക.



2008 നവംബർ 26: വിശ്വ ഗുരുക്കന്മാർ രാജ്യദ്രോഹികൾ ആയത് ഓർമ്മയിൽ വരുന്ന ദിനങ്ങൾ..
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.