വാൽ കിൽമർ വിടവാങ്ങി; ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയിരുന്ന ഹോളിവുഡ് നടൻമാരിൽ ഒരാൾ

പ്രശസ്ത ഹോളിവുഡ് നടൻ വാൽ കിൽമർ (65) അന്തരിച്ചു. ന്യൂമോണിയ ബാധിച്ചതാണ് മരണം. മക്കൾ മെഴ്‌സിഡസ് കിൽമറാണ് മരണവാർത്ത അറിയിച്ചത്. ലോസ് ഏഞ്ചൽസിൽ വെച്ചായിരുന്നു മരണം.

1984-ൽ ‘ടോപ്പ് സീക്രട്ട്’ എന്ന ചിത്രത്തിലൂടെയാണ് കിൽമർ ഹോളിവുഡിൽ തുടക്കം കുറിക്കുന്നത്. ടോപ്പ് ഗൺ, റിയൽ ജിനിയസ്, വില്ലോ, ഹീറ്റ്, ദി സെയിൻറ് എന്നിവ കിൽമറിൻ്റെ സൂപ്പർഹിറ്റ് ചിത്രങ്ങളാണ്.

തൊണ്ണൂറുകളിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടന്മാരിൽ ഒരാളായി അംഗീകരിക്കപ്പെട്ട കിൽമറിൻ്റെ ചിത്രങ്ങൾ ലോകം മുഴുവൻ 3.7 ബില്ല്യണിലധികം വരുമാനമാണ് വാരിക്കൂട്ടിയത്.

‘ബാറ്റ്മാൻ ഫോറെവർ’ എന്ന ചിത്രത്തിലെ ബ്രൂസ് വെയ്ൻ എന്ന കഥാപാത്രത്തിലൂടെയും ‘ദി ഡോർസ്’ എന്ന ചിത്രത്തിലെ ജിം മോറിസൺ എന്ന കഥാപാത്രങ്ങളിലൂടെയാണ് വിൽമോർ കൂടുതൽ പ്രശസ്തനാവുന്നത്.

2014ൽ കിൽമറിന് തൊണ്ടയിൽ കാൻസർ കണ്ടെത്തിയിരുന്നു. ഇതിനെത്തുടർന്നു ശബ്ദം നഷ്ടപ്പെട്ടെങ്കിലും 2021ൽ ടോം ക്രൂയിസിന്റെ ‘ടോപ്പ് ഗൺ: മാവെറിക്ക്’ എന്ന ചിത്രത്തിൽ അദ്ദേഹം അഭിനയിച്ചു.

 

2021ൽ തന്നെ കിൽമറിന്റെ ജീവിതത്തെ ആസ്പദമാക്കി ‘വാൽ’ എന്ന പേരിൽ ഡോക്യുമെന്ററിയും പുറത്തിറങ്ങി. ‘സോറോ’യിലെ സംഭാഷണത്തിനു ഗ്രാമി പുരസ്കാരത്തിന് വിൽമോർ നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്നു.

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *