കേരള സര്‍വകലാശാലയിൽ രജിസ്ട്രാറുടെ സസ്പെൻഷനുമായി ബന്ധപ്പെട്ട വിവാദത്തിൽ നിലപാട് കടുപ്പിച്ച് വിസിയുടെ താല്ക്കാലിക ചുമതലയുള്ള ഡോ.സിസ തോമസ്. രജിസ്ട്രാര്‍ ഡോ. കെഎസ് അനില്‍കുമാര്‍ ക്യാംപസില്‍ കയറരുതെന്നും ഔദ്യോഗിക ചുമതലകള്‍ വഹിക്കരുതെന്നും കാട്ടി വിസി നോട്ടിസ് നല്‍കി. വിലക്ക് ലംഘിച്ചാല്‍ കര്‍ശന അച്ചടക്ക നടപടിയുണ്ടാകുമെന്നും നോട്ടിസില്‍ പറയുന്നു.
സര്‍വകലാശാല ആസ്ഥാനം കയ്യേറി എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തിനെതിരെ ഡിജിപിക്കു വിസി പരാതി നല്‍കി. പ്രക്ഷോഭത്തില്‍ സര്‍വകലാശാലയ്ക്കു കനത്ത നാശനഷ്ടമുണ്ടായെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.
കേരള സർവകലാശാല ആസ്ഥാനത്ത് ഇന്നലെ നടന്ന എസ്എഫ്ഐ മാർച്ചിലെ സംഘർഷത്തിൽ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി എസ് സഞ്ജീവ് ഉൾപ്പെടെ 27 പേർക്കെതിരെ ജാമ്യമില്ല വകുപ്പുകൾ ചുമത്തി കേസ്. പൊതുമുതൽ നശിപ്പിക്കൽ, ദേഹോപദ്രവം ഏൽപിക്കൽ എന്നിവയടക്കമുള്ള വകുപ്പുകളാണ് പൊലീസ് ചുമത്തിയത്. സംഭവ സ്ഥലത്തുനിന്ന് കസ്റ്റഡിയിലെടുത്തവരെ പൊലീസ് രാത്രിയോടെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി.
തമിഴ്നാട്ടില്‍ 10 ബില്ലുകള്‍ സുപ്രീംകോടതി ഉത്തരവിലൂടെ നിയമമായി; വിജ്ഞാപനമിറക്കി സ്റ്റാലിന് സര്‍ക്കാര്‍
കേരള സർവകലാശാല ആസ്ഥാനത്തേക്ക് ഇരച്ചുകയറിയും രണ്ട് മണിക്കൂറോളം ഓഫിസുകൾ കൈയടക്കിയും എസ്എഫ്ഐ നടത്തിയ പ്രതിഷേധം സംഘർഷത്തിനാണ് ഇടയാക്കിയത്. സർവകലാശാലകൾ കാവിവത്കരിക്കാനുള്ള ഗവർണറുടെ നീക്കത്തിനെതിരെയാണ് സമീപകാലത്തൊന്നും സർവകലാശാല ആസ്ഥാനം സാക്ഷ്യംവഹിക്കാത്ത രീതിയിലുള്ള സമരവുമായി നൂറുകണക്കിന് എസ്എഫ്ഐ പ്രവർത്തകരെത്തിയത്. ഏറെനേരം കാഴ്ചക്കാരായി നിന്ന പൊലീസ് പിന്നീട് പ്രവർത്തകർക്കെതിരെ ലാത്തിവീശുകയും ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു.
എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി സഞ്ജീവ്, പ്രസിഡന്റ് എം ശിവപ്രസാദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം വിസിയുടെ ചേംബറിലെത്താനായി ഗ്രില്ല് പൊളിക്കാൻ ശ്രമം തുടങ്ങിയതോടെ പൊലീസ് നടപടി തുടങ്ങി. സംസ്ഥാന സെക്രട്ടറിയെയും പ്രസിഡന്റിനെയും ഇവിടെനിന്ന് ബലം പ്രയോഗിച്ച് മാറ്റി. ആസ്ഥാനമന്ദിരത്തിനകത്തും പുറത്തും പ്രവർത്തകർ പൊലീസുമായി ഏറ്റുമുട്ടി. വിസിയുടെ ചേംബർ കൈയേറാൻ ശ്രമിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി


ശബരിമലയിലെ കണക്കെടുപ്പ് ; അമിക്കസ് ക്യൂറി പമ്പയിൽ എത്തി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.