പോയവർഷവും ക്രിസ്ത്യാനികൾക്ക് രക്ഷയില്ല; കണക്കുകൾ പുറത്ത്

ഇന്ത്യയിൽ ക്രിസ്തുമത വിശ്വാസികൾക്കെതിരെയുള്ള ആക്രമണങ്ങൾ വർധിക്കുന്നതായി റിപ്പോർട്ട്. ജനസംഖ്യയുടെ 2.3 ശതമാനം വരുന്ന കൃസ്ത്യൻ മതന്യൂനപക്ഷത്തോടുള്ള ശത്രുതയുടെ സമീപകാല പ്രവണതകൾ രാജ്യതത്ത് വർധിച്ച തോതിൽ തുടരുന്നതായി റിപ്പോർട്ട്. 2024ൽ ഇന്ത്യയിലെ ക്രിസ്ത്യാനികൾ ഉയർന്ന തോതിലുള്ള അക്രമവും വിവേചനവും അനുഭവിച്ചതായും മുൻ വർഷങ്ങളിൽ അപേക്ഷിച്ച് കേസുകൾ തുടർച്ചയായി വർദ്ധിപ്പിച്ചു ഫെലോഷിപ്പ് ഓഫ് ഇന്ത്യാസ് റിലീജിയസ് ലിബർട്ടി കമീഷൻ്റെ വാർഷികം പറയുന്നു. ‘വിശ്വാസം അപകടത്തിൽ: ഇന്ത്യയിലെ ക്രിസ്ത്യാനികൾക്കെതിരായ അക്രമവും വിവേചനവും പരിശോധിക്കുന്നു (2024)’ എന്ന പേരിലാണ് റിപ്പോർട്ട് .

1998 മുതൽ ഇന്ത്യയിലെ ക്രിസ്ത്യാനികൾക്കെതിരായ അതിക്രമങ്ങൾ രേഖപ്പെടുത്തുക, മതസ്വാതന്ത്ര്യം പ്രോത്സാഹിപ്പിക്കുന്നതിനും മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾക്കുമായി പ്രവർത്തിക്കുന്നത് റിലീജിയസ് ലിബർട്ടി കമ്മീഷൻ ഓഫ് ദി ഇവാഞ്ചലിക്കൽ ഫെലോഷിപ്പ് ഓഫ് ഇന്ത്യ .

188 പീഡന സംഭവങ്ങളുമായി ഉത്തരപ്രദേശാണ് ഒന്നാംസ്ഥാനത്താണ്. തൊട്ടുപിന്നാലെ ഛത്തീസ്ഗഡ് (150), രാജസ്ഥാൻ (40), പഞ്ചാബ് (38), ഹരിയാന (34) തുടങ്ങിയ സംസ്ഥാനങ്ങളും. 840 ൽ അധികം സംഭവങ്ങൾ ഇന്ത്യയിലാകെ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇത്തിർ 641 കേസുകൾ സ്ഥിരീകരിക്കാൻ കഴിഞ്ഞതായും റിപ്പോർട്ടിലുണ്ട്. നരേന്ദ്ര മോദി സർക്കാർ അധികാരമേറ്റ 2014 ന് ശേഷം ഇതുവരെ അക്രമസംഭവങ്ങളിൽ നാലിരട്ടിയോളം വർധനവാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

2014 മുതൽ ക്രിസ്ത്യാനികൾക്കെതിരായ അക്രമ സംഭവങ്ങൾ വർഷം തോറും കുത്തനെ വർധിച്ചുവരുന്നുവെന്നും മറ്റ് കണക്കുകളും സൂചിപ്പിക്കുന്നുണ്ട്. 2014ൽ 127 അക്രമസംഭവങ്ങളാണെങ്കിൽ 2024 ൽ അത് ആയിരത്തോളമായതായും സിവിൽ സൊസൈറ്റി ഓർഗനൈസേഷനായ യുനൈറ്റഡ് ക്രിസ്ത്യൻ ഫോറത്തിൻ്റെ കണക്കുകൾ പറയുന്നു. 2015 ൽ 142, 2016 ൽ 226, 2017 ൽ 248, 2018 ൽ 292, 2019 ൽ 328, 2020 ൽ 279, 2021 ൽ 505, 2022 ൽ അക്രമം ചെയ്തത് 601, 2023 ൽ 734 ഭവസം. അതേസമയം മണിപ്പൂരിൽ നിന്നുള്ള കലാപത്തിൻ്റെ വിവരങ്ങൾ യുസിഎഫ് ഡാറ്റയിൽ ഇല്ല.

മണിപ്പൂർ കലാപത്തിനിടെ നൂറുകണക്കിന് പള്ളികളാണ് തകർത്തത്. മണിപ്പൂരിൽ നിലവിൽ 642 ആരാധനാലയങ്ങൾ തകർത്തുവെന്നാണ് സുപ്രീംകോടതിയിൽ നൽകിയ ഹർജിയിലെ കണക്ക്. 36 മണിക്കൂറിനുള്ളിൽ മാത്രം 249 ചർച്ചകൾ തകർത്തുവെന്നാണ് ഇംഫാൽ ആർച്ച് ബിഷപ്പ് വെളിപ്പെടുത്തിയത്..

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *