നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ പോളിംഗ് പുരോഗമിക്കുന്നു. ഏഴ് മണിയോടെയാണ് പോളിംഗ് തുടങ്ങിയത്. മഴ വോട്ടെടുപ്പിന് ഭീഷണിയാവുമോ എന്നാണ് ആശങ്ക. ഇതു വരെ 20 ശതമാനം പോളിംഗാണ് മണ്ഡലത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
വൈകിട്ട് ആറു മണിവരെയാണ് പോളിംഗ് നടക്കുക. മുന്നണികൾ വിജയപ്രതീക്ഷയിലാണ്. വോട്ടെടുപ്പിനായി വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. എം സ്വരാജിലൂടെ മണ്ഡലം നിലനിർത്തുമെന്ന് എല്‍ഡിഎഫ് അവകാശപ്പെടുമ്പോള്‍ ആര്യാടന് ഷൗക്കത്ത് മണ്ഡലം തരിച്ചുപിടിക്കുമെന്നാണ് യുഡിഎഫ് അവകാശപ്പെടുന്നത്.
ഇരുമുന്നണികളെയും പരാജയപ്പെടുത്തി വിജയിക്കുമെന്നാണ് സ്വതന്ത്രനായി മത്സരിക്കുന്ന പിവി അന്‍വറും അവകാശപ്പെടുന്നത്. മോഹന്‍ ജോർജിനെ സ്ഥാനാർത്ഥിയാക്കിയ ബിജെപിയെ സംബന്ധിച്ചും ഇത് അഭിമാന പോരാട്ടമാണ്. കഴിഞ്ഞ തവണത്തേക്കാള്‍ വോട്ടുയർത്താന്‍ കഴിയുമെന്നാണ് അവരുടെ പ്രതീക്ഷ.
ഉപതിരഞ്ഞെടുപ്പിനായി 59 പുതിയ പോളിംഗ് സ്റ്റേഷനുകള്‍ ഉള്‍പ്പെടെ ആകെ 263 പോളിംഗ് സ്റ്റേഷനുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. റിസര്‍വ് ഉള്‍പ്പെടെ 315 വോട്ടിങ് യന്ത്രങ്ങളും 341 വിവിപാറ്റുകളും വോട്ടെടുപ്പിനായി ഉപയോഗിക്കും.
നിലമ്പൂരിന് പുറമെ ഗുജറാത്തിലെ കാഡി, വിസവദർ സീറ്റുകളിലും പഞ്ചാബിലെ ലുധിയാന, പശ്ചിമ ബംഗാളിലെ കാളിഗഞ്ച് തുടങ്ങിയ സീറ്റുകളിലേക്ക് ഇന്ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്.


സ്വർണ്ണക്കൊള്ളക്കേസ് ; രേഖകൾ ഇ.ഡിക്ക് കൈമാറാൻ എസ്.ഐ.ടിയോട് നിർദേശിച്ച് കോടതി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.