ഇരുപത്തിയൊന്ന് ദിവസം നീണ്ട പ്രചാരണ ചൂടുകൾക്കൊടുവിൽ നിലമ്പൂർ വിധിയെഴുത്തി. ഉപതിരഞ്ഞെടുപ്പിൽ പോളിങ് ശതമാനം 72.10 ആണ്. വോട്ടിടാനുള്ള സമയംഅവസാനിച്ചെങ്കിലും ആറുമണിക്ക് ക്യുവിൽ നിൽക്കുന്നവരെ വോട്ടിടാൻ അനുവദിച്ചിട്ടുണ്ട്. അതിനാൽ ശതമാനം നേരിയ തോതിൽ കൂടാൻ സാധ്യതയുണ്ട്
കഴിഞ്ഞ തവണ 75.23 ശതമാനമായിരുന്നു പോളിംഗ്. മൂന്ന് മുന്നണികളും സ്വതന്ത്രനായി മത്സരിച്ച മുൻ എംഎൽഎ പിവി അൻവറും വിജയപ്രതീക്ഷയിലാണ്. മൂന്ന് ദിവസങ്ങർക്ക് ശേഷം തിങ്കളാഴ്ചയാണ് ഫലപ്രഖ്യാപനം.കേരള രാഷ്ട്രീയത്തിൽ ചലനങ്ങൾ ഉണ്ടാക്കാൻ പോകുന്നതാണ് നിലമ്പൂർ ഫലമെന്നാണ് വിലയിരുത്തൽ.
മഴയെ അവഗണിച്ചാണ് മിക്ക ബൂത്തുകളിലേക്കും ജനങ്ങൾ വോട്ടുചെയ്യാനെത്തിയത്. എന്നാൽ മുൻ വർഷങ്ങളിലേക്കാൾ പോളിങ് ശതമാനത്തിൽ കുറവാണ് ഇക്കുറി രേഖപ്പെടുത്തിയത്. ഇത് മുന്നണികൾക്ക് ചെറിയ ആശങ്കയുണ്ടാക്കുന്ന ഘടകമാണ്.
പ്രസവത്തിനിടെ ഗുരുതര ചികിത്സപ്പിഴവ് ; നെടുമങ്ങാട് ജില്ലാ ആശുപത്രിക്കെതിരെ പരാതിയുമായി 23 കാരി
തികച്ചും സമാധാനപരമായി നടന്ന വോട്ടെടുപ്പിൽ വോട്ടിങ് മെഷീനുകൾ പോലും ഒരിടത്തും പണിമുടക്കിയില്ല. 1200 പോലീസുകാരുടെയും കേന്ദ്ര സേനയുടെയും സുരക്ഷയിൽ നടന്ന വോട്ടെടുപ്പിൽ കാര്യമായ അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ല.പ്രധാന മുന്നണി സ്ഥാനാർഥികളടക്കം പത്ത് പേരാണ് മത്സര രംഗത്തുണ്ടായിരുന്നത്.


മഴയിലും ചോരാതെ ആവേശം; ശ്രീനാരായണപുരം വെള്ളച്ചാട്ടം കാണാന്‍ സഞ്ചാരികളുടെ ഒഴുക്ക്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.