വഖഫ് നിയമ ഭേദഗതി ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്യാൻ കെസിബിസിയുടെ ആഹ്വാനം. കേരളത്തിൽ നിന്നുള്ള എംപിമാർ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്യണമെന്ന് സർക്കുലർ. മുനമ്പത്തെ ജനങ്ങൾക്ക് നീതി ലഭിക്കണമെങ്കിൽ വഖഫ് നിയമം ഭേദഗതി ചെയ്യണമെന്ന് കെസിബിസിയുടെ സർക്കുലറിൽ പറയുന്നു.
വഖഫ് നിയമഭേദഗതി ബില്ല് പാർലമെൻ്റിൽ ചർച്ചയ്ക്ക് വരുമ്പോൾ ഭരണഘടനാനുസൃതമല്ലാത്തതും അന്യായവുമായ വകുപ്പുകൾ ഭേദഗതി ചെയ്യുന്നതിനനുകൂലമായി ജനപ്രതിനിധികൾ വോട്ട് ചെയ്യണമെന്ന് കെസിബിസി. പ്രസിഡൻ്റ് കർദിനാൾ ക്ലീമീസ് കാതോലിക്ക ബാവ ആവശ്യപ്പെട്ടു. മുനമ്പത്തെ ജനങ്ങൾക്ക് വേണ്ടി ബില്ലിനെ അനകൂലിക്കണമെന്നാണ് കെസിബിസി ആവശ്യപ്പെട്ടിരിക്കുന്നത്. ഇപ്പോഴുണ്ടായിരിക്കുന്ന പ്രശ്‌നങ്ങൾ പരിഹരിക്കണമെങ്കിൽ പൂർണമായി മുനമ്പത്തെ ജനങ്ങളെ പിന്തുണയ്ക്കണമെന്ന് സർക്കുലറിൽ പറയുന്നു.
ജെപിസിയിൽ ബിൽ ചർച്ചക്ക് എത്തിയപ്പോൾ കേരളത്തിൽ നിന്നുള്ള എംപിമാർ പ്രതികൂലമായാണ് വോട്ട് ചെയ്തിരുന്നത്. ബിൽ പാർലമെൻ്റിലേക്ക് എത്തുമ്പോൾ കെസിബിസിയുടെ സർക്കുലർ കേരളത്തിൽ നിന്നുള്ള എംപിമാർക്ക് പ്രതിസന്ധിയുണ്ടാക്കുന്നതാണ്. വഖഫ് നിയമ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട ജെപിസി റിപ്പോർട്ടിന് രാജ്യസഭ അംഗീകരിച്ചിരുന്നു.
You May Also Like
തൃശ്ശൂരിൽ കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
തൃശ്ശൂരിൽ കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


വടക്കൻ പറവൂരിൽ മൂന്ന് വയസ്സുകാരിയെ കടിച്ച തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.