ഇടത് സഹയാത്രികയും ചലച്ചിത്ര പ്രവർത്തകയുമായ മാലാ പാർവതിക്കെതിരെ ഗുരുതര ആരോപണവുമായി നടി രഞ്ജിനി. മാലാ പാർവതി കുറ്റവാളികളെ പിന്തുണയ്ക്കുന്നുവെന്നും അവസരവാദിയാണെന്നുമാണ് രഞ്ജിനി വിമർശിച്ചത്. ഫേസ്ബുക്കിലൂടെയാണ് വിമർശനം ഉന്നയിച്ചത്. മാലാ പാർവതി, നാണക്കേട് തോന്നുന്നു. പഠിച്ച ഒരു സൈക്കോളജിസ്റ്റും അഭിഭാഷകയുമാണെങ്കിലും ഇതുപോലുള്ള കുറ്റവാളികളെ പിന്തുണയ്ക്കുന്നു. താങ്കൾ ഒരു അവസരവാദിയാണെന്നാണ് ഇതിൽ നിന്ന് താൻ മനസ്സിലാക്കുന്നതെന്നും ഇത് വളരെ അപകടകരമാണ് എന്നും രഞ്ജിനി ഫേസ്ബുക്കിൽ കുറിച്ചു.
മലയാള സിനിമയിൽ കാലാകാലങ്ങളായി സംഭവിക്കുന്നതാണ് ഇതെന്നും അന്ന് ഡ്രഗ്സിന് പകരം മദ്യം ആയിരുന്നെന്നും രഞ്ജിനി നേരത്തെ പറഞ്ഞിരുന്നു. വിൻസിയെ താൻ അഭിനന്ദിക്കുന്നു. കാരണം ധൈര്യമായിട്ടവർ ഇതിനെക്കുറിച്ച് സംസാരിച്ചു. പക്ഷെ ഈ സംഘടനകൾ ആ നടൻ്റെ പേര് പുറത്തുവിട്ടതിൽ വിൻസി കുറച്ച് അസ്വസ്ഥയാണെന്നും രഞ്ജിനി നേരത്തെ പ്രതികരിച്ചിരുന്നു.
ഷൈൻ ടോം ചാക്കോയെ വെള്ളപൂശുകയും വിൻസിയെ തള്ളി പറയുകയും ചെയ്തെന്ന ആരോപണം മാലാ പാർവതിക്കെതിരെ ഉണ്ടായിരുന്നു. എന്നാൽ ഷൈനിനെ താൻ വെള്ളപൂശിയിട്ടില്ലെന്ന് പറഞ്ഞ മാല പാർവതി, ഷൈനിൻ്റെ സിനിമാ സെറ്റിലെ പെരുമാറ്റത്തെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകുക മാത്രമാണ് ചെയ്യേണ്ടത് വിശദീകരിച്ചിരുന്നു.
ഇന്ത്യന്‍ ചലച്ചിത്ര മേഖലയിലെ പരമോന്നത ബഹുമതി; ദാദ സാഹെബ് ഫാല്‍ക്കെ പുരസ്കാരം മോഹന്‍ലാല്‍ രാഷ്ട്രപതിയില്‍ നിന്ന് ഏറ്റുവാങ്ങും
വിൻസിയുടെ പരാതി ഉയർന്നിരുന്ന സാഹചര്യത്തിൽ അങ്ങനെ പറയാൻ പാടില്ലായിരുന്നുവെന്ന് തിരിച്ചറിയുമെന്നും മാല പാർവതി വ്യക്തമാക്കി. ഒരു വിഷയം അറിയുന്ന ഉടനെ, ടെലിയിൽ വിളിച്ച് കണക്ക് ചെയ്യുമ്പോൾ, എനിക്ക് പറ്റിയ പിഴയായി നിങ്ങൾ അത് കാണണമെന്നും അവർ വിവരിച്ചു. വിൻസി കേസ് കൊടുക്കണം എന്ന് തന്നെയാണ് തൻ്റെ നിലപാടെന്നും അതിൻ്റെ പേരിൽ അവർ ഒറ്റപെടില്ലെന്നും മാല പാർവതി ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞിരുന്നു.


‘ഈ വർഷം നിരവധി പാഠങ്ങൾ പഠിക്കാനായി’ ; വിവാഹമോചന വാർത്തകൾക്കിടെ ഹൻസികയുടെ പുതിയ പോസ്റ്റും ചർച്ചയാകുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.