ഡൽഹി ലേഖകൻ
ഇന്ത്യയും പാകിസ്താനും തമ്മിലുണ്ടായ സംഘർഷങ്ങൾക്കിടയിൽ ലോക ശ്രദ്ധ നേടിയ ഒരു പേരുണ്ട് . അത് മാറ്റാരുമല്ല.ബലൂചിസ്ഥാൻ ദേശീയവാദിയായ നേതാവ് മിർ യാർ ബലൂച്. #RepublicOfBalochistan എന്ന ഹാഷ്ടാഗ് ആഗോളതലത്തിൽ ട്രെൻഡ് ആകുമ്പോൾ, ബലൂചിസ്ഥാനെ പാകിസ്താനിൽ നിന്ന് സ്വതന്ത്രമായി പ്രഖ്യാപിക്കുകയും അന്താരാഷ്ട്ര സമൂഹത്തോട് അതിനെ ഒരു പരമാധികാര രാഷ്ട്രമായി അംഗീകരിക്കാൻ അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു.

ആരാണ് മിർ യാർ ബലൂച്
എഴുത്തുകാരൻ, ഫ്രീലാൻസ് പത്രപ്രവർത്തകൻ, മനുഷ്യാവകാശ പ്രവർത്തകൻ, ഫ്രീ ബലൂച് പ്രസ്ഥാനത്തിന്റെ പ്രതിനിധി എന്നീ നിലകളിൽ സ്വയം വിശേഷിപ്പിക്കുന്ന മിർ യാർ ബലൂച് ഈ ആഴ്ച ഒരു പ്രഖ്യാപനം നടത്തി: “ബലൂചിസ്ഥാൻ പാകിസ്താൻ അല്ല.” എന്നായിരുന്നു അത്. പതിറ്റാണ്ടുകളായി നടന്ന സൈനിക അടിച്ചമർത്തൽ, നിർബന്ധിത തിരോധാനങ്ങൾ, മനുഷ്യാവകാശ ലംഘനങ്ങൾ എന്നിവയാണ് വേർപിരിയൽ പ്രഖ്യാപനത്തിന് പിന്നിലെ കാരണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലെ തുടർച്ചയായ പോസ്റ്റുകളിൽ, ന്യൂഡൽഹിയിൽ ഒരു ബലൂച് എംബസി സ്ഥാപിക്കാൻ അനുവദിക്കണമെന്ന് മിർ യാർ ബലൂച് ഇന്ത്യൻ സർക്കാരിനേട് ആവശ്യപ്പെട്ടു. ബലൂചിസ്ഥാനിലേക്ക് സമാധാന സേനയെ അയയ്ക്കാൻ ഐക്യരാഷ്ട്രസഭയോട് അദ്ദേഹം ആവശ്യപ്പെട്ടു. കൂടാതെ മേഖലയിൽ നിന്ന് പാകിസ്താൻ സൈന്യത്തെ ഉടൻ പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
“ലോകത്തിന് ഇനി നിശബ്ദ കാഴ്ചക്കാരായി ഇരിക്കാൻ കഴിയില്ല,” – അദ്ദേഹം പറഞ്ഞു. ബലൂച് ജനത സ്വാതന്ത്ര്യത്തിനായുള്ള അവരുടെ ‘ദേശീയ വിധി’ പ്രഖ്യാപിച്ചു കഴിഞ്ഞുവെന്ന് ഉറപ്പിച്ചു പറഞ്ഞു. “തും മരോഗേ ഹം നിക്ലെങ്കേ, ഹം നസൽ ബചാന് നിക്ലെ ഹേ, ആവോ ഹമാരാ സാത്ത് ദോ” എന്ന അദ്ദേഹത്തിന്റെ സന്ദേശം ബലൂച് സമൂഹങ്ങളിലും ഓൺലൈനിൽ പിന്തുണയ്ക്കുന്നവരിലും പ്രതിധ്വനിച്ചു.

പാകിസ്താൻ, പാക് അധിനിവേശ കശ്മീർ (പിഒകെ) വിട്ടുപോകണമെന്ന ഇന്ത്യയുടെ ആഹ്വാനത്തിന് മിർ യാർ ബലൂച് പൂർണ്ണ പിന്തുണ അറിയിച്ചു. 1971ലെ യുദ്ധവുമായി നിലവില സാഹചര്യത്തെ അദ്ദേഹം താരതമ്യം ചെയ്തു, പാക് അധീന കശ്മീരിലെ സാധാരണക്കാരെ ‘മനുഷ്യകവചമായി’ ഉപയോഗിക്കുന്നത് അവസാനിപ്പിച്ചില്ലെങ്കിൽ പാകിസ്താൻ വീണ്ടും അപമാനിക്കപ്പെടുമെന്ന് അദ്ദേഹം മുന്നറിയിപ്പും നൽകിയിരുന്നു.
Also Read: 39 ഇടങ്ങളിൽ വിമതരുടെ ആക്രമണം; പാകിസ്താൻ കടന്നുപോകുന്നത് ആഭ്യന്തര യുദ്ധത്തിലൂടെ
ഏപ്രിൽ 22ലെ പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി പാകിസ്താനിലേയും പാക് അധീന കശ്മീരിലെയും ഭീകര ക്യാമ്പുകൾ ലക്ഷ്യമിട്ട് മെയ് 7ന് ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചതിന് തൊട്ടുപിന്നാലെയാണ് മിർ യാർ ബലൂചിൻ്റെ പ്രഖ്യാപനം വന്നത്. പാകിസ്താന് തലവേദനയായി പാക് സൈന്യത്തിന് നേരെ ബലൂച് ലിബറേഷൻ ആർമി ശക്തമായ ആക്രമണവും അഴിച്ചുവിട്ടിരുന്നു.


കേരളത്തിന് പണി കിട്ടിയ തമിഴ്നാട് മോഡൽ; KEAM ഫലത്തിൽ യഥാർത്ഥത്തിൽ സംഭവിച്ചത്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.