ട്വൻറി20 ലോകകപ്പും ഐസിസി ചാമ്പ്യൻസ് ട്രോഫിയും നേടിയതോടെ വിമർശകരുടെ ഇന്ത്യ കിരീട വിജയവഴിയിൽ തിരിച്ചെത്തിയിരിക്കുകയാണ്. എന്നാൽ ഇന്ത്യൻ ടീമിന് നേരെ ഉയരുന്ന പ്രധാന ചോദ്യങ്ങളിൽ ഒന്ന് വൈറ്റ് ബോളിൽ അഥവാ ട്വൻ്റി 20 ലും ഏകദിനത്തിലും ഹിറ്റ്മാൻ രോഹിത് ശർമയ്ക്ക് പകരം നായകനായി.
പല പേരുകളും വിവിധ ഭാഗങ്ങളിൽ നിന്ന് ഉയരുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ കൃത്യമായ ഉത്തരം ആർക്കും ലഭിച്ചിട്ടില്ല. എന്നാൽ മുൻ ഇന്ത്യൻ നായകനും ഇന്ത്യക്ക് ആദ്യമായി ലോക കിരീടം നേടിത്തന്ന കപിൽ ദേവിന് ഇതിൽ യാതൊരു സംശയവുമില്ല. സ്റ്റാർ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയെ നായകനായി കൊണ്ടുവരണം എന്നാണ് അദ്ദേഹം പറയുന്നത്. ഒരു സ്പോർട്സ് വെബ് സൈറ്റിന് നൽകിയ അഭിമുഖത്തിലായിരുന്നു കപിലിൻ്റെ പ്രതികരണം.
![]()
“എന്നെ സംബന്ധിച്ച്, ഹർദിക് പാണ്ഡ്യയാണ് എൻ്റെ അഭിപ്രായത്തിൽ ലിമിറ്റഡ് ഓവർ ക്രിക്കറ്റിന് പറയുക ക്യാപ്റ്റൻ. ആ സ്ഥാനത്തേക്ക് നിരവധി മത്സരാർത്ഥികൾ ഉണ്ട്, പക്ഷേ പാണ്ഡ്യയാണ് എൻ്റെ ഫേവറൈറ്റ്..” കപിൽ പറഞ്ഞു.
ഗ്രേറ്റർ നോയ്ഡയിൽ നടന്ന പിജിടിഐ പ്രോ-ആം പരിപാടിയിൽ വച്ചാണ് കപിൽ ദേവ് ഇക്കാര്യം തുറന്നടിച്ചത്. ഇത്തരത്തിൽ ഒരു അഭിപ്രായപ്രകടനം നടത്തിയതിന് പിന്നിലെ കാരണങ്ങളും കപിൽ ദേവ് ചൂണ്ടിക്കാണിക്കുന്നുണ്ട്.
”പാണ്ഡ്യ താരതമ്യേന ചെറുപ്പമാണ്, അടുത്ത ഐസിസി ഇവൻ്റുകൾക്ക് ചുറ്റും ഒരു ടീമിനെ കെട്ടിപ്പടുക്കാൻ നമുക്ക് കഴിയും” എന്ന ശുഭപ്രതീക്ഷയാണ് കപിൽ പങ്കുവയ്ക്കുന്നത്. രണ്ട് വർഷം കഴിഞ്ഞ് വരാനിരിക്കുന്ന ഏകദിന ലോകകപ്പ് ഉൾപ്പെടെയുള്ള സുപ്രധാന ടൂർണമെൻ്റുകൾ മുന്നിൽ കണ്ടുകൊണ്ടാണ് ഹാർദിക്കിനെ കപിൽ തിരഞ്ഞെടുക്കുന്നത്.
നിലവിലെ സാഹചര്യത്തിൽ എല്ലാ ഫോർമാറ്റിലും കൂടി ഒരൊറ്റ ക്യാപ്റ്റൻ എന്ന ആശയത്തിന് ഇന്ത്യൻ ടീമിൽ പ്രസക്തി ഇല്ലെന്നാണ് കപിൽ ചൂണ്ടിക്കാട്ടുന്നത്. അത്തരത്തിൽ എല്ലാ ഫോർമാറ്റുകളും ഒരുപോലെ കളിക്കാൻ കഴിയുന്ന, മികവ് പുലർത്തുന്ന താരങ്ങളുടെ അഭാവം തന്നെയാണ് കപിൽ പ്രധാനമായും വിഷയത്തിൽ എടുത്തുപറയുന്നത്. അതുകൊണ്ട് തന്നെ ഇന്ത്യൻ ടീമിന് ഒരേസമയം ഒന്നിലധികം നായകന്മാർ വേണ്ടി വരുമെന്ന് കപിൽ പറയുന്നു.
“ഹാർദിക് ടെസ്റ്റ് ക്രിക്കറ്റും കളിക്കുന്നതാണ് നല്ലത്, എന്നാൽ അദ്ദേഹം കളിക്കാത്തതിനാൽ, മൂന്ന് ഫോർമാറ്റുകൾക്കും ഇന്ത്യയ്ക്ക് ഒന്നിലധികം ക്യാപ്റ്റൻമാർ ആവശ്യമാണ്”- കപിൽ പറഞ്ഞു. ഇന്ത്യയുടെ വരുംകാല നായകൻ ആരെന്ന ചോദ്യം വലിയ രീതിയിൽ ചർച്ചയാകാവുന്ന സാഹചര്യത്തിലാണ് പാണ്ഡ്യയ്ക്ക് പിന്തുണയുമായി കപിൽ രംഗത്ത് വന്നിരിക്കുന്നത്.


പാസ്പോർട്ട് തിരികെ നൽകണം ; ദിലീപ് കോടതിയിൽ
വൈറ്റ് ഹൗസിലെ പേഴ്സണൽ ഡയറക്ടർ സെർജിയോ ഗോറിനെ ഇന്ത്യൻ അംബാസഡറായി നിയമിച്ച് ട്രംപ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.