ഇന്ത്യയിൽ മാധ്യമ നിയന്ത്രണമുണ്ടെന്നും ഇക്കാര്യത്തിൽ ആശങ്കയുണ്ടെന്നും ഇലോൺ മസ്കിൻ്റെ ഉടമസ്ഥതയിയിലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സ്. അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ട് ഉൾപ്പെടെ 2,355 അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യാൻ ഇന്ത്യൻ സർക്കാരാണ് നിർദേശിച്ചതെന്നും എക്സ് ആരോപിച്ചു. റോയിട്ടേഴ്സിന്റെ എക്സ് അക്കൗണ്ട് തടയാനായി നിർദേശം നൽകിയിട്ടില്ലെന്നായിരുന്നു കേന്ദ്രസർക്കാർ വിശദീകരണങ്ങൾ തള്ളുന്നതാണ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൻ്റെ ആരോപണങ്ങൾ.
ഇന്ത്യയിൽ നടക്കുന്ന ഈ മാധ്യമ സെൻസർഷിപ്പിൽ തങ്ങൾക്ക് ആശങ്കയുണ്ട്. ഇക്കാര്യത്തിൽ ലഭ്യമായ എല്ലാ നിയമവഴികളും പരിശോധിച്ചുവരികയാണ്. ഇത്തരം നടപടികൾ ബാധിച്ച ഉപയോക്താക്കളോട് കോടതികൾവഴി നിയമപരമായ പരിഹാരമാർഗങ്ങൾ തേടാൻ തങ്ങൾ ആവശ്യപ്പെടുകയാണെന്നും എക്സിന്റെ ഗ്ലോബൽ ഗവൺമെന്റ് അഫയേഴ്സ് ടീം അറിയിച്ചു.
സർക്കാർ ഉത്തരവ് പ്രകാരമാണ് റോയിട്ടേഴ്സിന്റെ ഉൾപ്പെടെയുള്ള അക്കൗണ്ടുകൾ ഇന്ത്യയിൽ ബ്ലോക്ക് ചെയ്തതെന്നും എക്സ് പങ്കുവെച്ച കുറിപ്പിലുണ്ട്. ശരിയായ വിശദീകരണം നൽകാതെയാണ് അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യാൻ നിർദേശിച്ചതെന്നും പോസ്റ്റിൽ പറയുന്നു. ഒരു മണിക്കൂറിനുള്ളിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം ആവശ്യപ്പെട്ടതായും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്ത നിലയിൽ തുടരണമെന്നും അറിയിച്ചതായി എക്സ് വെളിപ്പെടുത്തി
ശാരീരിക പ്രശ്നങ്ങളെ തുടർന്നുണ്ടായ പരിശോധനയിൽ പീഡനം തെളിഞ്ഞു; വയനാട് രണ്ടര വയസ്സുകാരിയെ പീഡിപ്പിച്ച പ്രതി പിടിയിൽ
റോയിട്ടേഴ്സ്, റോയിട്ടേഴ്സ് വേൾഡ് എന്നീ അക്കൗണ്ടുകൾ ഉൾപ്പെടെയുള്ള 2355 അക്കൗണ്ടുകൾ തടയാനാണ് ഐടി ആക്ടിലെ 69A സെക്ഷൻ പ്രകാരം സർക്കാർ ഉത്തരവിട്ടത്. ഒരുമണിക്കൂറിനുള്ളിൽ നടപടി സ്വീകരിക്കണമെന്നതായിരുന്നു ഐടി മന്ത്രാലയത്തിന്റെ ആവശ്യം.എന്നാൽ, പൊതുജനങ്ങളുടെ പ്രതിഷേധത്തെത്തുടർന്ന് റോയിട്ടേഴ്സിന്റെയും റോയിട്ടേഴ്സ് വേൾഡിന്റെയും അക്കൗണ്ടുകൾ അൺബ്ലോക്ക് ചെയ്യാൻ സർക്കാർ അഭ്യർഥിച്ചെന്നും എക്സ് അറിയിച്ചു.
അതേസമയം, അക്കൗണ്ടുകൾ ബ്ലോക്ക്ചെയ്യാൻ നിർദേശിച്ചെന്ന എക്സിന്റെ വാദം കേന്ദ്രസർക്കാർ നിഷേധിച്ചു. റോയിട്ടേഴ്സിന്റെ അക്കൗണ്ടുകൾ ഇന്ത്യയിൽ ബ്ലോക്ക്ചെയ്ത നിമിഷം തന്നെ അത് മാറ്റാനായി എക്സിനോട് ആവശ്യപ്പെട്ടിരുന്നതായി ഐടി മന്ത്രാലയ വക്താവ് വാർത്താ ഏജൻസിയായ എഎൻഐയോട് പ്രതികരിച്ചു. എന്നാൽ, എക്സ് ഈ നടപടിയുടെ സാങ്കേതികവശങ്ങൾ ചൂഷണംചെയ്തെന്നും അക്കൗണ്ടുകൾ അൺബ്ലോക്ക് ചെയ്തില്ലെന്നും ഐടി മന്ത്രാലയ വക്താവ് അവകാശപ്പെട്ടു


വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.