ആലപ്പുഴ തുറവൂരില്‍ വാഹനാപകടത്തില്‍ 12 വയസുകാരന് ദാരുണാന്ത്യം. വയലാര്‍ കൊല്ലപ്പള്ളി പള്ളിപ്പാട്ട് നിഷാദിന്റെ മകന് ശബരീശന് അയ്യന് ആണ് മരിച്ചത്. ദേശീയപാതയില്‍ പത്മാക്ഷി കവലക്ക് സമീപം ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു അപകടം. പിതാവിന്റെ കൂടെ ബൈക്കിന് പിന്നില്‍ യാത്ര ചെയ്യുകയായിരുന്നു ശബരീശന്. ഇതിനിടെ സ്വകാര്യ ബസ് ബൈക്കില്‍ ഇടിച്ചു.
Also Read
‘ഇന്ത്യയിലെ ദളിതരെ കേന്ദ്രം അവഗണിക്കുന്നു’; കേരളം അവരെ കൈ പിടിച്ച് ഉയർത്തുന്നുവെന്നും മുഖ്യമന്ത്രി
ബസ് തട്ടിയതോടെ ബൈക്ക് നിയന്ത്രണം വിട്ട് പിന്നിലിരുന്ന ശബരീശന് തെറിച്ച് ഇടിച്ച അതേ ബസ്സിന്റെ അടിയില്‍പ്പെടുകയായിരുന്നു. ബസിന്റെ പിന്‍ചക്രം ശബരീശന്റെ ദേഹത്ത് കയറിയിറങ്ങി കുട്ടി തല്‍ക്ഷണം മരിച്ചു. അപകടത്തിൽ പരിക്കേറ്റ പിതാവും, ശബരീശന്റെ സഹോദരനും തുറവൂര്‍ ഗവ. ആശുപത്രിയില്‍ ചികിത്സയിലാണ്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
You May Also Like
ആരോഗ്യ മേഖലയിലെ അടിസ്ഥാനസൗകര്യങ്ങള്‍ക്ക് 10,000 കോടി രൂപ ചിലവഴിച്ചു; മന്ത്രി വീണാ ജോര്‍ജ്
ആരോഗ്യ മേഖലയിലെ അടിസ്ഥാനസൗകര്യങ്ങള്‍ക്ക് 10,000 കോടി രൂപ ചിലവഴിച്ചു; മന്ത്രി വീണാ ജോര്‍ജ്



വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.