മധ്യപ്രദേശിലെ ഖണ്ഡ്വ ജില്ലയിൽ ട്രാക്ടർ ട്രോളി കുളത്തിലേക്ക് മറിഞ്ഞ് 8 കുട്ടികൾ ഉൾപ്പെടെ 13 മരണം. പാണ്ഡന മേഖലയിലാണ് അപകടം നടന്നതെന്നാണ് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചത്. നവരാത്രി ആഘോഷങ്ങൾക്കിടെ ദുർഗാദേവി വിഗ്രഹങ്ങൾ നിമജ്ജനം ചെയ്യാൻ പോയവരാണ് അപകടത്തിൽപെട്ടത്.
നിമജ്ജനത്തിനായി വിവിധ ഗ്രാമങ്ങളിൽ നിന്ന് ദുർഗാ വിഗ്രഹങ്ങളുമായി പോവുകയായിരുന്ന ട്രാക്ടറിലാണ് ഭക്തരുണ്ടായിരുന്നതെന്ന് പോലീസ് വൃത്തങ്ങൾ പറഞ്ഞു. വ്യാഴാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് സംഭവം. വിഗ്രഹ നിമജ്ജനത്തിനായി കുളത്തിന് സമീപമുള്ള താൽക്കാലിക പാലത്തിൽ നിർത്തിയിട്ടിരുന്ന ട്രാക്ടർ-ട്രോളി കുളത്തിലേക്ക് മറിയുകയായിരുന്നു. ട്രോളിയിലുണ്ടായിരുന്ന എല്ലാവരും വെള്ളത്തിൽ വീണു.
സംസ്ഥാന ദുരന്ത നിവാരണ സേനയുടെയും (എസ് ഡി ആർ എഫ്.) പ്രാദേശിക മുങ്ങൽ വിദഗ്ധരുടെയും സഹായത്തോടെ രാത്രി എട്ട് മണി വരെ 13 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. തിരച്ചിലും രക്ഷാപ്രവർത്തനവും തുടരുകയാണ്. ട്രാക്ടർ ട്രോളി മറിഞ്ഞ സ്ഥലത്ത് ഏകദേശം 50 അടിയോളം താഴ്ചയുള്ളതായി ദൃക്സാക്ഷി പറയുന്നു.
ബലാത്സംഗ കേസിൽ റാപ്പർ വേടനെതിരെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി
അധിക എസ് ഡി ആർ എഫ്. ടീമിനെ സംഭവസ്ഥലത്തേക്ക് അയച്ചിട്ടുണ്ട്. അഞ്ചോ ആറോ ഭക്തർ രക്ഷപ്പെട്ടതായാണ് അറിയാൻ കഴിഞ്ഞതെന്നും, അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും അധികൃതർ കൂട്ടിച്ചേർത്തു.



അതുല്യയുടെ മരണത്തിൽ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.