സംസ്ഥാനത്ത് വീണ്ടും ബാല വിവാഹത്തിന് ശ്രമം. മലപ്പുറം കാടാമ്പുഴയിലാണ് 14 കാരിയുടെ വിവാഹം നടത്താനുള്ള ശ്രമം ഉണ്ടായത്. സംഭവത്തില്‍ കാടാമ്പുഴ പൊലീസ് കേസെടുത്തു. പെണ്‍കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ സംരക്ഷണത്തിലേക്ക് മാറ്റി.
ഇന്നലെയായിരുന്നു പതിനാലുകാരിയുടെ വിവാഹ നിശ്ചയം നടത്തിയത്. സംഭവം പുറത്തറിഞ്ഞതോടെ പ്രതിശ്രുത വരനെ പ്രതിയാക്കി പൊലീസ് കേസെടുക്കുകയായിരുന്നു. വധുവിന്റെ വീട്ടുകാര്‍ ഉള്‍പ്പെടെ ചടങ്ങില്‍ പങ്കെടുത്ത 10 പേര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.
കഴിഞ്ഞ രണ്ട് വര്‍ഷത്തെ അപേക്ഷിച്ച് 2024-25 ല്‍ കേരളത്തില്‍ ബാല വിവാഹങ്ങള്‍ വര്‍ധിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടെയാണ് പുതിയ സംഭവം പുറത്തുവരുന്നത്. സംസ്ഥാനത്ത് ഈ വര്‍ഷം 15 മുതൽ 18 വരെ ശൈശവ വിവാഹങ്ങള്‍ നടന്നിട്ടുണ്ട് എന്നാണ് വനിതാ ശിശു വികസന വകുപ്പിന്റെ കണക്കുകള്‍.
കേരളമടക്കം 12 സംസ്ഥാനങ്ങളിലെ എസ്.ഐ.ആറിനുള്ള സമയപരിധി നീട്ടി
2023-24ല്‍ 14 ഉം 2022-23 ല്‍ 12 ആയിരുന്നു കണക്ക്. ഈ വര്‍ഷം കൂടുതല്‍ ശൈശവ വിവാഹം നടന്നിട്ടുള്ളത് തൃശൂരാണ്. ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്ത 18 കേസുകളില്‍ 10 ഉം തൃശൂരാണെന്ന് ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.



സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് ശമനം; ചൊവ്വാഴ്ച യെല്ലോ അലർട്ട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.