തെക്കന്‍ ഫിലിപ്പീന്‍സില്‍ യാത്രാബോട്ട് മുങ്ങി 15 പേർ മരിച്ചു. 350 യാത്രക്കാരുമായി പോയ എം.വി തൃഷ കേര്‍സ്റ്റിന്‍ 3 എന്ന യാത്രാ ബോട്ടാണ് അപകടത്തില്‍ പെട്ടത്. നിലവിൽ 219 പേരെ രക്ഷപ്പെടുത്തിയതായാണ് വിവരം. കാണാതായവര്‍ക്കായി ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്. രക്ഷപ്പെടുത്തിയവരെ തലസ്ഥാന നഗരമായ ഇസബെലയിലുള്ള ആശുപത്രിയിലേക്ക് മാറ്റി.
തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. ബലൂക് – ബലൂക് ദ്വീപില്‍ നിന്ന് സുലുവിലേക്ക് പോകുകയായിരുന്ന ബോട്ടാണ് അപകടത്തിൽ പെട്ടത്. ശക്തമായ തിരമാലയില്‍ പെട്ടാണ് ബോട്ട് മുങ്ങിയതെന്നാണ് വിവരം. ഫിലിപ്പീന്‍ തീരസംരക്ഷണ സേനയുടെ കണക്കനുസരിച്ച്, 27 ജീവനക്കാരും ബാക്കി യാത്രക്കാരുമാണ് ബോട്ടിലുണ്ടായിരുന്നത്.
അലിസണ്‍ ഷിപ്പിങ് ലൈന്‍സ് എന്ന കമ്പനിയുടെ ഉടമസ്ഥതയിൽ ഉള്ളതാണ് ബോട്ട്. ബലൂക്-ബലൂക് ദ്വീപിന് 2.75 നോട്ടിക്കല്‍ മൈല്‍ അകലെ വെച്ച് ശക്തമായ തിരമാലയില്‍ ബോട്ടിന്റെ ഡെക്കില്‍ വെള്ളം കയറുകയായിരുന്നു. ഇതോടെ അധികൃതര്‍ക്ക് അപായ സന്ദേശം നല്‍കി. തുടര്‍ന്ന് കോസ്റ്റ് ഗാര്‍ഡും മീന്‍പിടിത്ത ബോട്ടുകളും സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
ഏതൊരാൾക്കുമിനി കെ.എസ്.ആർ.ടി.സിക്കായി പരസ്യം പിടിച്ച് നൽകാം ; 15 ശതമാനം കമ്മീഷനും നേടാം



കാരണവര്‍ വധക്കേസിലെ മുഖ്യപ്രതി ഷെറിന് ജയില്‍ മോചിതയായി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.