ഒഡീഷയിൽ ഓടുന്ന വാനിൽ യുവതിയെ കൂട്ട ബലാത്സംഗം ചെയ്ത് റോഡിലുപേക്ഷിച്ചു

ഒഡിഷയിൽ ഓടുന്നവാനിൽ  21കാരിയെ കൂട്ടബലാത്സംഗം ചെയ്ത് റോഡിൽ തള്ളി. ജോലി വാഗ്ദാനം ചെയ്ത് കൂട്ടിക്കൊണ്ടുപോയ ആറുപേർ ചേർന്നാണ് യുവതിയെ കൂട്ടബലാത്സംഗം ചെയ്തത്. ഉഡാല പൊലീസ് സ്റ്റേഷൻ പരിധിയിൽ വെള്ളിയാഴ്ചയായിരുന്നു ക്രൂരകൃത്യം നടന്നത്. കേസിൽ രണ്ടുപേരെ കസ്റ്റഡിയിലെടുത്തതായും ബാക്കി പ്രതികൾക്കായി അന്വേഷണം നടക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.

ഉഡാല – ബാലാസോർ റോഡിൽ വച്ച് വെള്ളിയാഴ്ച വെെകിട്ട് ആറ് മണിക്കും ഏഴ് മണിക്കും ഇടയിലാണ് പീഡനം നടന്നത്. പ്രതികളെല്ലാം സാറാത്ത് സ്വദേശികളാണെന്നാണ് വിവരം. പ്രതികളിൽ രണ്ടുപേരെ യുവതിക്ക് നേരത്തെ പരിചയമുണ്ടായിരുന്നു. ഈ വർഷം ആദ്യം ഒരു ആഘോഷ പരിപാടിക്കിടെയാണ് യുവതി ഇവരെ പരിചയപ്പെട്ടത്. പരസ്‌പരം മൊബെെൽ നമ്പറുകളും കെെമാറിയിരുന്നു. തുടർന്ന് സ്വകാര്യ കമ്പനിയിൽ യുവതിക്ക് ജോലി ശരിയാക്കി നൽകാമെന്ന് ഇരുവരും ഉറപ്പുനൽകി.

ഇതിനു പിന്നാലെ നേരത്തെ പരിചയമുള്ള രണ്ടുപേരും ഇവർക്കൊപ്പം മറ്റ് നാലുപേരും ചേർന്ന് വെള്ളിയാഴ്ച യുവതിയുടെ വീട്ടിലെത്തിയിരുന്നു. ഇവർ യുവതിയുടെ ജോലിയുടെ കാര്യത്തിനായി തങ്ങൾക്കൊപ്പം വരാൻ നിർബന്ധിച്ചു. തുടർന്ന് വാനിൽ യാത്ര ചെയ്യുന്നതിനിടെയാണ് ആറുപേരും കൂടി യുവതിയെ ബലാത്സംഗത്തിനിരയാക്കിയത്. യുവതി ബഹളം വച്ചതോടെ റോഡിൽ ഉപേക്ഷിച്ച് പ്രതികൾ കടന്നുകളയുകയായിരുന്നു. യുവതി തന്നെയാണ് അമ്മയെ ഫോണിൽ വിളിച്ച് ഇക്കാര്യം പറഞ്ഞത്. പിന്നാലെ അമ്മയെത്തി യുവതിയെ കൂട്ടി  പൊലീസിൽ പരാതി നൽകുകയായിരുന്നു.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *