കല്യാണി പ്രിയദർശൻ നായികയായി എത്തിയ ചിത്രമാണ് ലോക ചാപ്റ്റർ 1: ചന്ദ്ര. മികച്ച പ്രതികരണങ്ങൾ നേടി ചിത്രം മുന്നേറുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ വീഡിയോ ഗാനം റിലീസ് ചെയ്തിരിക്കുകയാണ്. ‘ക്വീൻ ഓഫ് ദ നൈറ്റ്’ എന്ന ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്.
വേറൊരു രാജ്യത്തു നിന്നും ബാംഗ്ലൂരിലേക്ക് ചന്ദ്ര എത്തുമ്പോഴുള്ള പാട്ടാണിത്. ജേക്സ് ബിജോയ് ആണ് ഗാനത്തിന് സംഗീതം ഒരുക്കിയത്. സേബ ടോമിയാണ് വരികൾ എഴുതി ആലപിച്ചിരിക്കുന്നത്. ഓഗസ്റ്റ് 28-ന് റിലീസ് ചെയ്ത ചിത്രം വിജയം നേടി കുതിപ്പ് തുടരുകയാണ്. ആദ്യ ദിനം മുതൽ മികച്ച പ്രതികരണം നേടിയ ചിത്രം, പ്രേക്ഷക പിന്തുണയുടെ (മൗത്ത് പബ്ലിസിറ്റി) ബലത്തിൽ 200 കോടി ക്ലബ്ബിൽ അതിവേഗം ഇടംനേടി. നിലവിൽ 257 കോടിയാണ് ലോക നേടിയിരിക്കുന്നതെന്ന് ട്രാക്കിംഗ് സൈറ്റായ സാക്നിൽക്ക് റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം ഡൊമിനിക് അരുൺ സംവിധാനം ചെയ്ത ഈ ചിത്രം മറ്റൊരു റെക്കോർഡ് കൂടി സ്വന്തമാക്കിയിരുന്നു. ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച മലയാള സിനിമ എന്ന നേട്ടമാണ് ‘ലോക’ സ്വന്തമാക്കിയിരിക്കുന്നത്. ഇതിലൂടെ, ഈ വർഷത്തെ ബ്ലോക്ക്ബസ്റ്ററുകളായ ‘മഞ്ഞുമ്മൽ ബോയ്സ്’, ‘ആടുജീവിതം’ തുടങ്ങിയ സിനിമകളെയും ‘ലോക’ പിന്നിലാക്കി.
ഉടമസ്ഥാവകാശം റദ്ദാക്കി ഹൈക്കോടതി ; ആനക്കൊമ്പ് കേസിൽ സർക്കാരിനും, മോഹൻലാലിനും തിരിച്ചടി



ലുക്മാൻ അവറാന്റെ ‘അതിഭീകര കാമുകൻ’ കളർഫുൾ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.