കേരളത്തിൽ തെരുവുനായ ആക്രമണങ്ങൾ വർധിക്കുന്നതിന് എതിരെ വിമർശനങ്ങൾ ഉയരുനതിന് ഇടയിൽ രാജ്യത്തെ മൊത്തം കണക്കുകൾ പുറത്ത്. കേന്ദ്ര മന്ത്രി എസ്പി സിങ് ഭാഗേലാണ് ആശങ്ക ഉയർത്തുന്ന കണക്കുകൾ വെളിപ്പെടുത്തിയത്. 2024 ൽ തെരുവ് നായുടെ കടിയേറ്റത് 37 ലക്ഷം പേർക്കാണെന്നും പേവിഷ ബാധയേറ്റ് മരിച്ചത് 54 പേരെന്നുമാണ് കണക്കുകൾ വ്യക്തമാക്കുന്നത്. തെരുവ് നായ്ക്കളുടെ വർധിച്ചു വരുന്ന ഭീഷണി കണക്കിലെടുത്ത് നാഷണൽ സെന്‍റർ ഫോർ ഡിസീസ് കൺട്രോൾ നടത്തിയ നാഷണൽ റാബിസ് കൺട്രോൾ പ്രോഗ്രാമാണ് വിവര ശേഖരം നടത്തി റിപ്പോർട്ട് തയ്യാറാക്കിയിട്ടുള്ളത്.
തെരുവ് നായ് ആക്രമണത്തിന്‍റെ ഇരകളിൽ 5 ലക്ഷത്തോളം പേർ 15 വയസ്സിൽ താഴെയുള്ള കുട്ടികളാണ്. അതായത് 20 ശതമാനം. തെരുവ് നായ്ക്കളെ പ്രതിരോധിക്കുന്നതിനായി സംസ്ഥാനങ്ങൾ നടപടികൾ സ്വീകരിച്ചു വരികയാണ്. കർണാടകയിൽ മാത്രം 3,61,522 കേസുകളും 42 പേവിഷ ബാധ മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇന്ത്യയിൽ പേവിഷ ബാധ കേസുകൾ വളരെ ഗുരുതരമാകുന്ന സ്ഥിതി വിശേഷമാണുള്ളത്. ആഗോള തലത്തിൽ പേവിഷ ബാധ മരണങ്ങളുടെ 36 ശതമാനം മരണവും ഇന്ത്യയിലാണ് നടക്കുന്നത്.
അതേസമയം കേരളത്തിൽ രോഗബാധിതരായ തെരുവുനായകളുടെ ദയാവധം നടത്താൻ മൃഗസംരക്ഷണ- തദ്ദേശ വകുപ്പ് മന്ത്രിമാരുടെ യോഗത്തിൽ തീരുമാനമായിരുന്നു.തെരുവ് നായ പ്രശ്‌നം നേരിടാൻ അനിമൽ ഹസ്ബെൻഡറി പ്രാക്‌ടീസസ് ആൻഡ് പ്രൊസിജിയേഴ്‌സ് റൂൾസിലെ സെക്ഷൻ 8 ഉപയോഗപ്പെടുത്താനാണ് തീരുമാനം.
വെറ്ററിനറി വിദഗ്ധന്റെ സാക്ഷ്യപത്രത്തോടെയാകണം ദയാവധം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ദയാവധം നടത്താൻ അനുമതി നൽകാനും യോഗം തീരുമാനിച്ചു. കേന്ദ്രചട്ടങ്ങൾ പാലിച്ചാകും ദയാവധം നടത്തുകയെന്നും മന്ത്രിമാരായ എം ബി രാജേഷും ജെ ചിഞ്ചുറാണിയും ഉന്നതതലയോഗത്തിന് ശേഷം വാർത്താ സമ്മേളനത്തിൽ അറിയിച്ചിരുന്നു.
വളർത്തു നായ്ക്കൾക്ക് ലൈസൻസും വാക്സിനേഷനും സെപ്‌തംബറിൽ നല്‍കാനാണ് തീരുമാനം. ഗുരുതര രോഗം ബാധിച്ചതോ ദയാവധത്തിന് അനുയോജ്യമാണെന്ന് തദ്ദേശ സ്ഥാപനത്തിന് ബോധ്യപ്പെട്ടാലോ ദയവധം നടത്തും. വെറ്റിനറി ഡോക്ടർ സർട്ടിഫൈ ചെയ്താൽ ദയാവധംം അനുവദനീയമാണ്. ഇത് ഉപയോഗപ്പെടുത്തും. ദയാവധം എങ്ങനെയായിരിക്കണമെന്നു പറയുന്ന നടപടി ക്രമങ്ങൾ നിയമത്തിലുണ്ട്. ഇതു പാലിച്ചു രോഗബാധിതമായ തെരുവ് നായ്ക്കളെ ദയാവധത്തിന് വിധേയമാക്കും. കേരളത്തിൽ തെരുവ് നായ ആക്രമണ ഭീഷണി വർധിക്കുന്ന സാഹചര്യത്തിൽ കേരളത്തിലെ 152 ബ്ലോക്കുകളിലായി വന്ധ്യംകരണ യൂണിറ്റുകൾ സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്.
വീഡിയോ കാണാം:


വർക്കല ബീച്ചിൽ വിനോദസഞ്ചാരിക്ക് വാട്ടർ സ്പോർട്സ് ജീവനക്കാരുടെ ക്രൂരമർദ്ദനം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.