വർക്കല ബീച്ചിൽ വിനോദസഞ്ചാരിക്ക് വാട്ടർ സ്പോർട്സ് ജീവനക്കാരുടെ ക്രൂരമർദ്ദനം

വർക്കല ബീച്ചിൽ കുളിക്കാൻ ഇറങ്ങിയ വിനോദസഞ്ചാരിയെ വാട്ടർ സ്പോർട്സ് ജീവനക്കാർ ക്രൂരമായി മർദിച്ചെന്ന് പരാതി. ഗ്രീക്ക് പൗരനായ റോബർട്ടിനാണ് മർദ്ദനത്തിൽ സാരമായി പരിക്കേറ്റത്. ഇന്ന് രാവിലെ ഒൻപതിനാണ് സംഭവം.

കഴിഞ്ഞ ദിവസം വിദേശിയുടെ മൊബൈൽ ഫോൺ ബീച്ചിൽ വെച്ച് നഷ്ടമായിരുന്നു. ഇത് അന്വേഷിച്ച് എത്തിയ റോബർട്ട്‌ ബീച്ചിൽ എത്തുകയും പിന്നീട് കടലിൽ കുളിക്കാൻ ഇറങ്ങുകയും ചെയ്‌തു. എന്നാൽ ഇത് വാട്ടർ സ്പോർട്‌സ് നടത്തിപ്പുകാരായ തൊഴിലാളികൾ തടഞ്ഞതിനെ തുടർന്ന് വാക്കേറ്റം ഉണ്ടാകുകയായിരുന്നു.

വിദേശിയെ ക്രൂരമായി മർദ്ദിക്കുകയും, കടലിലും മണലിലുമിട്ട് ഇയാളെ സംഘം വലിച്ചിഴക്കുകയും ചെയ്തു. പാപനാശം പോലീസ് എയ്‌ഡ് പോസ്റ്റിൻ്റെ മുന്നിലിട്ടും മർദിച്ചു. നാട്ടുകാർ ഇടപെട്ടതോടെയാണ് സംഘം പിന്മാറിയത്. ടൂറിസം പോലീസെത്തി വിദേശിയെ വർക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ കണ്ണിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *