തിരുവനന്തപുരം: 69ാമത് സംസ്ഥാന ജൂനിയർ അത്ലറ്റിക് മീറ്റിൽ പാലക്കാട് ചാമ്പ്യന്മാർ. 28 സ്വർണവും 17 വെള്ളിയും 27 വെങ്കലവുമടക്കം 539 പോയന്റുമായാണ് നേട്ടം.19 സ്വർണവും 28 വെള്ളിയും 23 വെങ്കലവും നേടി 461.5 പോയന്റുമായി മലപ്പുറം രണ്ടാം സ്ഥാനവും 21 സ്വർണവും 16 വെള്ളിയും 14 വെങ്കല വുമടക്കം 370 പോയന്റുമായി തിരുവനന്തപുരം മൂന്നാം സ്ഥാനവും സ്വന്തമാക്കി. 14 വയസ്സിന് താഴെയുള്ള ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗത്തിൽ തിരുവനന്തപുരം ചാമ്പ്യന്മാരായി.
16 വയസ്സിന് താഴെയുള്ള ആൺകുട്ടികളുടെ വിഭാഗത്തിൽ മലപ്പുറവും പെൺകുട്ടികളുടെ വിഭാഗത്തിൽ കണ്ണൂരും 18 വയസ്സിന് താഴെയുള്ള ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗത്തിൽ പാലക്കാടും 20 വയസ്സിന് താഴെയുള്ള പെൺകുട്ടികളുടെ വിഭാഗത്തിൽ കോട്ടയവും ആൺകുട്ടികളുടെ വിഭാഗത്തിൽ മലപ്പുറവും കിരീടം നേടി.
അവസാന ദിനമായ ഇന്നലെ മൂന്ന് മീറ്റ് റെക്കോഡുകളാണ് പിറന്നത്. 20 വയസ്സിന് താഴെയുള്ള പുരുഷന്മാരുടെ 200 മീറ്ററിൽ എറണാകുളത്തിന്റെ എസ്.ആർ. രോഹൻ ഏഴ് വർഷം പഴക്കമുള്ള റെക്കോഡ് തിരുത്തി. 2018ൽ എറണാകുളത്തിന്റെ ടി.വി. അഖിലിന്റെ 21.71 സെക്കൻഡ് 21.52 സെക്കൻഡിലേക്കാണ് രോഹൻ മാറ്റിയത്. 20 വയസ്സിന് താഴെയുള്ള വനിതകളുടെ ഷോട്ട്പുട്ടിൽ കാസർകോടിന്റെ വി.എസ്.അനുപ്രിയ റെക്കോഡോടെ സ്വർണം എറിഞ്ഞിട്ടു.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.



വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.