കോഴിക്കോട് വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ സ്കൂൾ വിദ്യാർഥിനി മരിച്ചു. മടവൂർ എയുപി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയായ കളത്തിങ്ങൽ തൻഹ (12)യാണ് മരിച്ചത്. കൊടുവള്ളി കച്ചേരിമുക്കിലുള്ള പണി നടക്കുന്ന വീടിന് മുകളിലൂടെ പോകുന്ന വൈദ്യുതി ലൈനിൽ അബദ്ധത്തിൽ തട്ടിയതാണ് അപകടത്തിന് കാരണമായത്.
ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. പിതാവ്: അബ്ദുൽ റഷീദ്. മാതാവ്: മസ്ന. സഹോദരങ്ങൾ: ലൈഷ മഹക്ക്, ഷസ മറിയം. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.



വെഞ്ഞാറമൂട്ടിൽ കാർ മതിലിൽ ഇടിച്ച് അപകടം; അഞ്ച് പേർക്ക് ഗുരുതര പരിക്ക്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.